NEWS

ദുൽഖർ സൽമാൻ വീണ്ടും തെലുങ്കിൽ... നായിക ആരാണെന്നറിയാമോ?

News

മലയാള സിനിമയിലെ പോലെത്തന്നെ തെലുങ്കിലും, തമിഴിലും പ്രശസ്ത നടനാണ് ദുൽഖർ സൽമാൻ. ഇതിന് കാരണം ദുൽഖർ സൽമാൻ അഭിനയിച്ച മിക്ക ചിത്രങ്ങളും ആരാധകരുടെ പ്രശംസ നേടി വമ്പൻ വിജയമായ ചിത്രങ്ങളായിരുന്നു. തെലുങ്കിൽ  2018-ൽ 'മഹാനടി' എന്ന ചിത്രത്തിലൂടെ  അരങ്ങേറ്റം കുറിച്ച ദുൽഖർ സൽമാൻ ഈ ചിത്രത്തിന് ശേഷം അഭിനയിച്ച തെലുങ്ക് ചിത്രമാണ് 2022-ൽ പുറത്തിറങ്ങിയ ‘സീതാരാമം’. മൂന്നാമതായി അഭിനയിച്ച തെലുങ്ക് ചിത്രമാണ് 'ലക്കി ഭാസ്കർ'. ഈ രണ്ടു സിനിമകളും വമ്പൻ വിജയമായതിനെ തുടർന്ന് ഇപ്പോൾ മറ്റൊരു തെലുങ്ക് സിനിമയിൽ അഭിനയിക്കാൻ ഒരുങ്ങി വരികയാണ് ദുൽഖർ സൽമാൻ എന്നുള്ള വാർത്തയാണ് ടോളിവുഡിൽ നിന്നും ലഭിച്ചിരിക്കുന്നത്. അതനുസരിച്ച് നവാഗത സംവിധായകനായ  രവി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണത്രെ ദുൽഖർ സൽമാൻ  അഭിനയിക്കുന്നത്. ഇതിൽ ദുൽഖർ സൽമാനൊപ്പം  നായികയായി അഭിനയിക്കുന്നത്  പൂജ ഹെഗ്‌ഡെയാണെന്നും പറയപ്പെടുന്നുണ്ട്. ഒരുപാട് തെലുങ്ക് സിനിമകളിൽ നായ്കിയായി അഭിനയിച്ച പൂജ ഹെഗ്‌ഡെയായിരുന്നു തമിഴിൽ വിജയ്‌ നായകനായ 'ബീസ്റ്റ്' എന്ന ചിത്രത്തിലും  നായിക ! ദുൽഖർ സൽമാനും പൂജ ഹെഗ്ഡെയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ഈ ചിത്രത്തിൽ നാഗശൗര്യയാണ് വില്ലൻ വേഷം അവതരിപ്പിക്കുന്നത് എന്നുള്ള റിപ്പോർട്ടും ഉണ്ട്.  തമിഴിലും, തെലുങ്കിലുമായി ഒരുങ്ങുന്ന  ഈ ചിത്രം വ്യത്യസ്തമായ പ്രണയകഥയെ ആസ്പദമാക്കിയുള്ളതാണത്രെ!


LATEST VIDEOS

Top News