NEWS

എനിക്ക് ഒരു സിനിമയില്‍ ഒരു സീന്‍ മാത്രം ആയാലും മതി ആ കഥാപാത്രം ആരാധകരിലേയ്ക്ക് റീച്ചായാല്‍ അതാണ് സക്സസ് -ഷംനാകാസിം

News

മലയാളികള്‍ക്ക് സുപരിചിതയായ താരം ഷംനാകാസിം തമിഴര്‍ക്കും തെലുങ്കര്‍ക്കും അവരുടെ പ്രിയങ്കരിയായ പൂര്‍ണ്ണയാണ്. അവിടെ ഷംനയെ പൂര്‍ണ്ണ എന്നുപറഞ്ഞാലേ ആരാധകര്‍ക്കും സിനിമാക്കാര്‍ക്കും അറിയുകയുള്ളൂ. അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങള്‍ മാത്രം തെരഞ്ഞെടുത്ത് അഭിനയിക്കുന്ന കൂട്ടത്തിലാണ് ഷംന. നായികാവേഷം തന്നെ വേണമെന്ന ശാഠ്യവുമില്ല. സിനിമാക്കാരുടേതായ ജാഡകളൊന്നും ഈ താരത്തെ തൊട്ടുതീണ്ടിയിട്ടുമില്ല. അടുത്തിടെ ഒരു സിനിമയുടെ പ്രൊമോഷനുവേണ്ടി ചെന്നൈയില്‍ എത്തിയ ഷംനാകാസിമുമായി നടത്തിയ ഒരു ഹ്രസ്വസംഭാഷണം.

സെലക്ടീവായി സിനിമ ചെയ്യുക എന്നതാണ് പ്രധാനം എന്ന് കരുതുന്നുണ്ടോ?

നമ്മള്‍ എത്രയൊക്കെ ശ്രദ്ധിച്ച് സെലക്ട് ചെയ്ത് കഥകള്‍ തെരഞ്ഞെടുത്ത് അഭിനയിച്ചാലും ചിലപ്പോള്‍ ആ സിനിമ വിജയിക്കാതെ പോകും. ആ സിനിമ ഫ്ളോപ്പായാലാണ് ഫീല്‍ ചെയ്യുക. ഫ്ളോപ്പായതുകൊണ്ടുതന്നെ നേരാം വണ്ണം തെരഞ്ഞെടുത്ത് അഭിനയിക്കാനറിയില്ല എന്ന് പറയാനൊക്കില്ല. ഒരു സിനിമയുടെ വിജയം നടിമാരുടെ മാത്രം കുഴപ്പം കൊണ്ടല്ല. ഒരു സിനിമയുടെ വിജയം സംവിധായകന്‍റേയും നിര്‍മ്മാതാവിന്‍റേയും കയ്യില്‍ മാത്രമല്ല. അതൊരു പ്രോസസ്സാണ്. ചില സിനിമകള്‍ എന്തുകൊണ്ട് ഹിറ്റായി എന്നുപോലും നമുക്ക് മനസ്സിലാവില്ല. ആ സിനിമയില്‍ പറയാന്‍ മാത്രം ഒന്നുമുണ്ടാവില്ല. അഞ്ച് ഫൈറ്റ് മാത്രമുണ്ടാവും. അത് ഹിറ്റാവും.

സൂപ്പര്‍ഡാന്‍സറാണ് ഷംന. വിജയ്, മഹേഷ് ബാബു ഇവരില്‍ ആരുടെ ഡാന്‍സാണ് ഷംനയുടെ ഫേവറിറ്റ്?

ഓരോരുത്തരും ഓരോ രീതിയില്‍ അവരവരുടെ ശൈലിയിലാണ് ഡാന്‍സ് ചെയ്യുന്നത്. ചിലര്‍ ഗ്രേസ്ഫുള്ളായി ഡാന്‍സ് ചെയ്യും. ചിലര്‍ ഭയങ്കരമായി സ്റ്റെപ്പ് വച്ച് ഡാന്‍സ് ചെയ്യും. എല്ലാ ഡാന്‍സിലും വ്യത്യാസമുണ്ടാവും. ഞാന്‍ ഡാന്‍സ് ചെയ്യുന്നപോലെ തമന്ന ഡാന്‍സ് ചെയ്യില്ല. അത് മറ്റൊരു സ്റ്റൈലിലായിരിക്കും. എന്‍റെ ഡാന്‍സ് പോലെയായിരിക്കില്ല ശ്രേയയുടേത്. അവര്‍ വേറൊരു സ്റ്റൈലില്‍ ഡാന്‍സ് ചെയ്യും. ഒരാള്‍ക്ക് ഒരു സമയത്ത് എന്‍റെ ഡാന്‍സ് ഇഷ്ടപ്പെടും. ചില സമയത്ത്  തമന്നയുടെ ഡാന്‍സ് ഇഷ്ടപ്പെടും. അല്ലെങ്കില്‍ ശ്രേയയുടെ ഡാന്‍സ് ഇഷ്ടപ്പെടും. എന്ന് കരുതി ഇവര്‍ മൂന്നുപേരുടെ ഡാന്‍സും ഈക്വലല്ല. എന്‍റെ ഡാന്‍സ് എനിക്കേ ചെയ്യാന്‍ പറ്റൂ. ഇതാണ് ഈ ചോദ്യത്തിനുള്ള ഉത്തരം.

കണ്ണാമൂച്ചി, സുന്ദരി എന്നീ തമിഴ് സിനിമകളില്‍ വളരെ ബോള്‍ഡായി അഭിനയിച്ചിരുന്നു. ആ ബോള്‍ഡ്നെസ്സ് ഷംനയ്ക്ക് എങ്ങനെ കിട്ടി?

എനിക്കറിഞ്ഞുകൂടാ. ഒരു ഹീറോയിന്‍ മെറ്റീരിയല്‍ പോലെ അല്ലാതെ, എനിക്ക് ശക്തമായ വേഷം ചെയ്യാന്‍ കഴിയും എന്ന് തോന്നി. ഈ തീരുമാനം ഞാന്‍ എപ്പോഴാണ് എടുത്തത് എന്ന് എനിക്ക് പോലും അറിഞ്ഞുകൂടാ. സിനിമ മുഴുവന്‍ ഹീറോയ്ക്കൊപ്പം ഡാന്‍സ് ചെയ്യണം എന്നുപറഞ്ഞാല്‍ അത്തരം വേഷം ഞാന്‍ ചെയ്യുകയില്ല. നല്ല കഥാപാത്രങ്ങള്‍ മാത്രമേ ചെയ്യുകയുള്ളൂ. എനിക്ക് എത്ര ദിവസം ഷൂട്ടിംഗുണ്ട് എന്നതല്ല പ്രധാനം. ഒരു സിനിമയില്‍ എനിക്ക് ഒരു സീന്‍ മാത്രം ഉണ്ടായാലും മതി. ആ കഥാപാത്രം പുറത്തറിയും. അതാണ് പ്രധാനം. ആ കഥാപാത്രം ആരാധകരിലേക്ക് റീച്ചായാല്‍ അതാണ് സക്സസ്.


LATEST VIDEOS

Interviews