NEWS

"എങ്ങനെ സംഭവിച്ചു"; ഉത്തരവുമായി താരങ്ങൾ...'സുഹൃത്തുക്കളായി തുടരാമെന്ന് പറഞ്ഞാണ് പിരിഞ്ഞത്'

News

ജിപിയോട് താരത്തിന്റെ മേമയാണ് ഗോപികയെ കാണണം എന്നു പറയുന്നത്. അതിനു മുന്‍പ് തനിക്ക് ഗോപികയെ പരിചയമുണ്ടായിരുന്നില്ലെന്നും ജിപി പറയുന്നു

ഗോവിന്ദ് പത്മസൂര്യയുടെയും ടെലിവിഷൻ സീരിയൽ താരം ഗോപിക അനിലിൻ്റെയും വിവാഹ നിശ്ചയം അടുത്തിടെയാണ് നടന്നത്. ഗോവിന്ദ് പത്മസൂര്യയാണ് വിവാഹനിശ്ചയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചുകൊണ്ട് ഈ സന്തോഷവാർത്ത  ആരാധകരെ അറിയിച്ചത്. അടുത്ത വർഷമാകും ഇരുവരുടെയും വിവാഹം. ഇപ്പോഴിതാ ഇരുവരും തമ്മിൽ ആദ്യമായി കണ്ടുമുട്ടിയതും തങ്ങളുടേത് പ്രണയവിവാഹമല്ലെന്നും വെളിപ്പെടുത്തുകയാണ് താരങ്ങൾ.


തങ്ങളുടേത് പ്രണയവിവാഹമല്ലെന്നും ബന്ധുക്കള്‍ വഴിയാണ് ഇരുവരും ആദ്യമായി കാണുന്നതെന്നും താരങ്ങൾ തുറന്നു പറയുന്നു. ആദ്യ കൂടിക്കാഴ്ച ചെന്നൈയിലെ അമ്പലത്തില്‍ വച്ചായിരുന്നുവെന്നും ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് വീഡിയോയിൽ പറയുന്നു.

ജിപിയോട് താരത്തിന്റെ മേമയാണ് ഗോപികയെ കാണണം എന്നു പറയുന്നത്. അതിനു മുന്‍പ് തനിക്ക് ഗോപികയെ പരിചയമുണ്ടായിരുന്നില്ലെന്നും ജിപി പറയുന്നു. ഇതിനെ പറ്റി ഇരുവരോടും പറഞ്ഞ് ചെന്നൈയിലെ കാബാലീശ്വര ക്ഷേത്രത്തില്‍ വച്ച് ഗോപികയെ കണ്ടെന്നും താരം പറയുന്നു.

ഗോപിക അന്ന് വന്നത് സഹോദരിക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് വന്നതെന്നും കൂടുതൽ സമയം സംസാരിച്ചെന്നും താരം പറയുന്നു. എന്നാൽ അന്ന് ഗോപികയ്ക്ക് പറയാനുള്ളത് മാത്രമേ പറഞ്ഞു കഴിഞ്ഞുള്ളുവെന്നും. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഗോപിക തന്നെ കുറിച്ചൊന്നും അറിയില്ലെന്ന് പറഞ്ഞു.

അങ്ങനെ എല്‍കെജി മുതല്‍ ഇന്നേ വരെയുള്ള കാര്യങ്ങള്‍ ഗോപികയോട് തുറന്നു പറയുകയായിരുന്നു. ഇന്നേവരെ തന്റെ ജീവിതത്തില്‍ ഒരാളോട് ഇത്ര തുറന്നു സംസാരിച്ചിട്ടുണ്ടെന്ന് തനിക്ക് അറിയില്ലന്നും തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെ ഞങ്ങള്‍ സംസാരിച്ചുവെന്നും അവർ പറയുന്നു.
 

ഈ ബന്ധത്തില്‍ ഒരു സാധ്യതയുണ്ടെന്നും അത് മുന്നോട്ടുകൊണ്ടുപോവാമെന്നും തനിക്ക് തോന്നിയെന്നും ജിപി പറഞ്ഞു. ഇതിനെ തുടർന്ന് ജി പി വീട്ടിൽ പറഞ്ഞെന്നും വീഡിയോയിൽ പറയുന്നു. പക്ഷേ ഗോപിക ആശങ്കയിലായിരുന്നു. കുറച്ചുനാള്‍ അത് അങ്ങനെപോയി.
 
അങ്ങനെയായപ്പോള്‍ തനിക്ക് തോന്നി ഇത് ശരിയാവില്ലെന്ന്. പിന്നീട് നടിയുടെ കണ്‍ഫ്യൂഷന്‍ തനിക്കും വരാന്‍ തുടങ്ങി. ഇത് വര്‍ക്കാവില്ലെന്ന് തനിക്ക് തോന്നുന്നുവെന്ന് പറഞ്ഞു. സുഹൃത്തുക്കളായി തുടരാമെന്നു പറഞ്ഞാണ് നമ്മൾ പിരിഞ്ഞത്.


എന്നാൽ അപ്പോള്‍ ഗോപിക തന്നെ ഉപദേശിക്കാന്‍ തുടങ്ങിയെന്നും നമ്മള്‍ ഒന്നിച്ചാല്‍ ഓകെയാവും എന്ന് ഗോപിക ജിപിയോട് പറഞ്ഞു. പക്ഷേ അപ്പോള്‍ ജിപി കണ്‍ഫ്യൂഷനില്‍ ആയെന്നും അത് കുറച്ചുനാള്‍ പോയിയെന്നും താരം പറയുന്നു. ഞങ്ങള്‍ക്ക് കല്യാണവുമായി പൊരുത്തപ്പെടാന്‍ സാധിച്ചിരുന്നില്ല. അതിനാല്‍ ഞങ്ങള്‍ വീട്ടില്‍ പറഞ്ഞിരുന്നില്ലന്നും വിഡിയോയില്‍ അവർ പറയുന്നു.


പ്രേക്ഷകർ ജിപി എന്ന് ചുരുക്കി വിളിക്കുന്ന താരം ടെലിവിഷൻ അവതാരണത്തിലൂടെയാണ് മലയാളികളുടെ മനസ്സിൽ ഇടം നേടിയത്. മലയാള സിനിമയിലും കുറച്ച് തെലുങ്ക് സിനിമകളിലും
 താരം അഭിനയിച്ചിട്ടുണ്ട്. എം ജി ശശി സംവിധാനം ചെയ്ത അടയലകൾ എന്ന ചിത്രത്തിലൂടെയാണ് ജിപി അരങ്ങേറ്റം കുറിച്ചത്. 

പ്രശസ്ത സിനിമ-സീരിയല്‍ താരമാണ് ഗോപിക അനില്‍. ഷാജി കൈലാസ് സംവിധാനം ചെയ്ത ശിവം എന്ന ചിത്രത്തിലൂടെയാണ് ഗോപിക വെള്ളിത്തിരയിലെത്തുന്നത്. തുടര്‍ന്ന് വി.എം വിനു സംവിധാനം ചെയ്ത ബാലേട്ടന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായും അഭിനയിച്ചിട്ടുണ്ട്. അമ്മത്തൊട്ടിൽ, ഉണ്ണിയാർച്ച, മംഗല്യം, സ്വാന്തനം എന്നീ സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്.


LATEST VIDEOS

Top News