NEWS

പ്രശസ്ത സംവിധായകന്‍ സുനില്‍ സംവിധാനം ചെയ്ത 'കേക്ക് സ്റ്റോറി'യിലൂടെ അഭിനയത്തുടക്കം കുറിച്ച ജനനിയുടെ വിശേഷങ്ങളിലേക്ക്...

News

പ്രശസ്ത സംവിധായകന്‍ സുനില്‍ സംവിധാനം ചെയ്ത 'കേക്ക് സ്റ്റോറി'യിലൂടെ അഭിനയത്തുടക്കം കുറിച്ച ജനനി, ഹിറ്റ്‌മേക്കര്‍ ടി.എസ്. സുരേഷ് ബാബുവിന്റെ അനുജനും പ്രശസ്ത ചലച്ചിത്ര സീരിയല്‍ സംവിധായകനുമായ ടി.എസ്. സജിയുടെ മകളാണ്.

ജനനിയുടെ വിശേഷങ്ങളിലേക്ക്...

കേക്ക് സ്റ്റോറിയിലെ കഥാപാത്രത്തിലേക്കെത്തിയതെങ്ങനെയായിരുന്നു?

അച്ഛന്റെ ബെസ്റ്റ് ഫ്രണ്ടാണ് ഡയറക്ടര്‍ സുനിലങ്കിള്‍. തിരുവനന്തപുരത്ത് നടന്ന ടെലിവിഷന്‍ ക്രിക്കറ്റ് ലീഗി(ഠഇഘ)ന്റെ ഫംഗ്ഷന് സുനിലങ്കിള്‍ എത്തിയിരുന്നു. അന്നേരം അവിടെ ഞാന്‍ ഉണ്ടായിരുന്നതുകൊണ്ട് അച്ഛന്‍ എന്നെ പരിചയപ്പെടുത്തി. ഉടന്‍ തുടങ്ങാന്‍ പോകുന്ന സിനിമയിലൊരു ക്യാരക്ടര്‍ ഉണ്ടെന്നും മോള്‍ക്ക് അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടോയെന്നും സുനിലങ്കിള്‍ അച്ഛനോട് അന്വേഷിച്ചു. കുട്ടിക്കാലം മുതലേ ആക്ടിംഗ് പാഷനായിട്ട് കൊണ്ടുനടക്കുന്ന എന്നോട് അച്ഛന്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ പിന്നൊന്നും ആലോചിച്ചില്ല. ഒരു ബിഗ് 'യെസ്' ഉടനടി പറയുകയായിരുന്നു.

എങ്ങനെയുണ്ടായിരുന്നു ലൊക്കേഷനിലെ അനുഭവം?

തീര്‍ത്തും അടിപൊളിയായിരുന്നു. ഏതാണ്ട് എല്ലാവരും എന്റെ ഏജ് ഗ്രൂപ്പുകാര്‍. മിക്കവരും സുനിലങ്കിളിന്റെ ഫ്രണ്ട്‌സിന്റെ മക്കളായിരുന്നു. സുനിലങ്കിളിന്റെ മകള്‍ വേദ ചേച്ചിയുടേതായിരുന്നു സ്‌ക്രിപ്റ്റ്. വേദ ചേച്ചിയായിരുന്നു കേക്ക് സ്റ്റോറിയിലെ ലീഡ് ക്യാരക്ടര്‍ ചെയ്തത്. എല്ലാവരും ചേര്‍ന്ന് നല്ല വൈബായിരുന്നു. അച്ഛന്റെ ബെസ്റ്റ് ഫ്രണ്ട് പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് ഷാജിയങ്കിളായിരുന്നു(ഷാജി തിരുമല) എന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത്. ആദ്യമായിട്ടായിരുന്നു വീടുവിട്ട് നില്‍ക്കേണ്ടി വന്നത്. സുനിലങ്കിള്‍ വളരെ ഫ്രണ്ട്‌ലിയായിരുന്നു. സുനിലങ്കിളിന്റെ വൈഫ് ബിന്ദു ആന്റി, വേദ ചേച്ചി, അസ്സോസിയേറ്റ് ഡയറക്ടര്‍ നിധീഷ് ചേട്ടന്‍(തണുപ്പ് സിനിമയിലെ ഹീറോ), ക്യാമറാമാന്‍ അശോകനങ്കിള്‍ അങ്ങനെ ഷൂട്ടിംഗ് ദിനങ്ങള്‍ റിയലി എന്‍ജോയ് ചെയ്തു. കൂടാതെ അച്ഛനോടൊത്ത് കോമ്പിനേഷന്‍ സീനില്‍ അഭിനയിച്ചത് വലിയ എക്‌സ്പീരിയെന്‍സായിരുന്നു.

അഭിനയിക്കാന്‍ പോകുമ്പോള്‍ പാരന്റ്‌സ് എന്താ പറഞ്ഞേ?

അച്ഛനും വല്യച്ഛനും സംവിധായകരായതിനാല്‍ കുഞ്ഞുനാള്‍ മുതല്‍തന്നെ സിനിമയും സീരിയലും നിറഞ്ഞുനില്‍ക്കുന്ന ഒരന്തരീക്ഷമായിരുന്നു ഫാമിലിയില്‍. അതുകൊണ്ടുതന്നെ ആക്ടിംഗ് എനിക്ക് കുട്ടിക്കാലം മുതലേ പാഷനായിരുന്നു. കേക്ക് സ്റ്റോറി നല്ല ടീമായതിനാല്‍ പാരന്റ്‌സിന് വലിയ ഹാപ്പിയായിരുന്നു. നിന്റെ പാഷനോട് നീതിപുലര്‍ത്താനാണ് പാരന്റ്‌സ് പറഞ്ഞത്.

അത്രയും പാഷണേറ്റായിരുന്നെങ്കില്‍ ഒരു വാക്ക് അച്ഛനോടോ വല്യച്ഛനോടോ പറഞ്ഞിരുന്നെങ്കില്‍ ഇതിന് മുമ്പേ അഭിനയിക്കാമായിരുന്നില്ലേ?

ഞാന്‍ അച്ഛനോടെപ്പോഴും പറയുമായിരുന്നു. എന്റെ സ്വന്തം ഐഡന്റിറ്റിയില്‍ രംഗത്തുവരണമെന്നും പേരെടുക്കണമെന്നും എന്റെ പാഷന്‍ അവര്‍ക്കറിയാമായിരുന്നെങ്കിലും അവരോട് ആവശ്യം ഉന്നയിച്ചിരുന്നില്ല. എന്റെ ആഗ്രഹം പോലെ തന്നെ ഇപ്പോള്‍ തുടങ്ങാന്‍ കഴിഞ്ഞതില്‍ സന്തോഷം.

അശോകന്‍, ബാബു ആന്റണി തുടങ്ങിയ സീനിയര്‍ ആര്‍ട്ടിസ്റ്റുകളോടൊപ്പം അഭിനയിച്ചല്ലോ?

രണ്ടുപേരും ഒരു രക്ഷയുമില്ല. ഒരു ഹെവി സീനില്‍ അശോകന്‍ അങ്കിളിന്റെ ആക്ടിംഗ് കണ്ട് ഞാന്‍ അന്തം വിട്ട് അതില്‍തന്നെ നോക്കി നിന്നുപോയി. എന്ത് ഗ്രേസ്ഫുള്ളായിട്ടാണ് അഭിനയിക്കുന്നത്. ഇന്‍ ഗോസ്റ്റ് ഹൗസ് ഒക്കെ കണ്ട് ഞാന്‍ അങ്കിളിന്റെ വലിയ ഫാനാണ്. ബാബു ആന്റണി അങ്കിളിന്റെ വയറ്റില്‍ ഇടയ്ക്കിടയ്ക്ക് ഞാന്‍ പോയി ഇടികൊടുക്കുമായിരുന്നു. അന്നേരം സുനിലങ്കിള്‍ പറയും. 'എടീ നീ വിചാരിക്കുന്ന പോലെയല്ല,    ഒരൊറ്റ ഇടി മതി നീ തെറിച്ചുപോകും.' അത്രയും സീനിയറായിട്ടുള്ള ആക്‌ടേഴ്‌സായിട്ടും എന്നോടും മറ്റുള്ളവരോടും വളരെ ഡൗണ്‍ ടു എര്‍ത്തായിട്ടാണ് അവര്‍ ബിഹേവ് ചെയ്തത്.

അഭിനയിക്കാന്‍ പോകുമ്പോള്‍ വല്യച്ഛന്റെ അനുഗ്രഹം വാങ്ങിയിരുന്നോ?

ആ സമയത്ത് വല്യച്ഛന്‍ സ്ഥലത്തില്ലാതിരുന്നതിനാല്‍ ഫോണിലൂടെയാണ് അനുഗ്രഹം വാങ്ങിയത്. നന്നായി പെര്‍ഫോം ചെയ്യാന്‍ ആശംസിച്ചു.

പഠനം?

തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ സെക്കന്റ് ഇയര്‍.

തുടര്‍ന്ന് ഈ ഫീല്‍ഡില്‍ സ്റ്റിക്കോണ്‍ ചെയ്യാന്‍ താല്‍പ്പര്യമുണ്ടോ?

തീര്‍ച്ചയായും ഉണ്ട്.

ആരാ റോള്‍ മോഡല്‍?

ഞാന്‍ നയന്‍താരയുടെ ബിഗ് ഫാനാണ്. കുട്ടിയായിരിക്കുമ്പോള്‍, നയന്‍താരയോടുള്ള ഇഷ്ടം കൊണ്ട്, എന്റെ കൈവശമുള്ള ലോംഗ് സ്‌കര്‍ട്ടിനെ വെട്ടി ഷോര്‍ട്ട് മിഡിയാക്കി കണ്ണാടിയുടെ മുന്നില്‍ നിന്ന് നയന്‍താര സിനിമയില്‍ കാണിക്കുന്നതുപോലെ കാണിക്കുമായിരുന്നു. അതിന് അമ്മയുടെ കയ്യില്‍ നിന്നും ശരിക്കും കിട്ടുകയും ചെയ്തിട്ടുണ്ട്.

മെയിന്‍ ഹോബീസ് എന്തൊക്കെയാണ്?

ഡാന്‍സ് ഉണ്ട്. സെല്‍ഫ് തോട്ട് പ്രിപ്പറേഷനിലാണ് സ്റ്റെപ്‌സ് ക്രിയേറ്റ് ചെയ്യുന്നത്. ഇന്‍സ്റ്റാ വീഡിയോസ് ഒക്കെ കണ്ട് ചെയ്യുന്നതാണ്. അതൊക്കെ വച്ച് കോളേജിലെ ഒരു മിനിസ്റ്റാറാ(ചിരിക്കുന്നു). പിന്നെ ഫ്രീ ടൈമില്‍ ഫ്രണ്ട്‌സുമൊത്ത് കോഫി ഷോപ്പില്‍ കറക്കം. അങ്ങനെപോകുന്നു ഹോബീസ്.

ബെസ്റ്റ് ഫ്രണ്ട് ആരാണ്?

എട്ടാം ക്ലാസ് മുതല്‍ ഫ്രണ്ട്ഷിപ്പായ സൗപര്‍ണ്ണികയാണ് ബെസ്റ്റ് ഫ്രണ്ട്. ഇപ്പോള്‍ അവള്‍ സേലത്ത് നഴ്‌സിംഗ് പഠിക്കുന്നു.

ജനനിയുടെ അച്ഛനാണ് ടി.എസ്.സജിയെന്നും വല്യച്ഛനാണ് ടി.എസ്. സുരേഷ്ബാബുവെന്നും അറിയാന്‍ പെട്ടെന്നുതന്നെ ഇടവരട്ടെയെന്ന് ആശംസിക്കുന്നു. 

താങ്ക്യു സോ മച്ച്.


തയ്യാറാക്കിയത്
അജയ് തുണ്ടത്തില്‍
സ്റ്റില്‍സ്: 
അനീഷ് കാപ്പിക്കാട്‌


LATEST VIDEOS

Interviews