NEWS

പ്രണയത്തെക്കുറിച്ച് നല്ല അഭിപ്രായമാണ് വിവാഹം കഴിക്കുന്നെങ്കിൽ അത് പ്രണയവിവാഹം തന്നെയായിരിക്കും

News

ജീവിതത്തിൽ ഏറ്റവും കൂടുതൽ സപ്പോർട്ട് ആരാണ് ?

ജീവിതത്തിലും എന്റെ കരിയറിലും എന്റെ തുടക്കകാലം തോട്ട് ഏറ്റവും കൂടുതൽ സപോർട്ട് ചെയ്യുന്നത് എന്റെ ടീച്ചറാണ്. ഡോ.നീനപ്രസാദ്.  എന്റെ കരിയറിലേക്ക് ഏറ്റവും വലിയൊരു വഴിത്തിരിവ് അല്ലെങ്കിൽ വഴികാട്ടി എന്നു പറയുന്നത് എന്റെ ടീച്ചറാണ്. എന്തു കാര്യവും ഞാനാദ്യം പറയുന്നത് എന്റെ ടീച്ചർ ഡോ. നീന പ്രസാദിനോടാണ്.  അതുകഴിഞ്ഞാൽ പിന്നെ എന്റെ ഫാമിലിയാണ്. അച്ഛൻ, അമ്മ, ചേട്ടൻ എല്ലാവരുമുണ്ട് ഇപ്പോ എന്റെ കൂടെ. ഒരു ഘട്ടത്തിൽ ഞാൻ അഭിനയത്തിലേക്കിറങ്ങുന്നതിൽ അവർക്ക് തീരെ താൽപ്പര്യം ഇല്ലായിരുന്നു.അതുകഴിഞ്ഞപ്പോൾ എല്ലാംമാറി. ഇപ്പോ എല്ലാവരും കൂടെയുണ്ട്.

 നർത്തകി എന്ന നിലയിൽ എന്തെങ്കിലും ആഗ്രഹങ്ങൾ ഉണ്ടോ ?

തീർച്ചയായും ഒരു നർത്തകി എന്ന നിലയ്ക്ക് എനിക്കൊരു വലിയ സ്ഥാപനം തുടങ്ങണമെന്ന് ആഗ്രഹമുണ്ട്. ഞാനും എന്റെ ടീച്ചറും കൂടി പലപ്പോഴും പ്ലാൻ ചെയ്യ്തിട്ടുണ്ട് തിരുവനന്തപുരത്ത് ഒരു സ്ഥാപനം തുടങ്ങണമെന്ന്. എല്ലാവർക്കും നിന്ന് പഠിക്കാൻ പറ്റുന്ന അത്യാവശ്യം എല്ലാ കലാരൂപങ്ങളും ഉൾപ്പെടുന്ന ഒരു വിദ്യാലയം തന്നെയായിരിക്കണം എന്നൊക്കെ പ്ലാൻ ചെയ്യുന്നുണ്ട്. ഈശ്വരൻ അനുഗ്രഹിച്ചാൽ എല്ലാം സാധ്യമാകുമെന്ന് വിശ്വസിച്ച് മുന്നോട്ട് പോകുന്നു.

 ഹോബീസ്  എന്തൊക്കെയാണ് ?

എന്റെ ഏറ്റവും വലിയ ഹോബീസ് എന്നു പറയുന്നത് ഡ്രൈവിങ് ഇഷ്ടമാണ്, കുക്കിംഗ് ഇഷ്ടമാണ്, ഉറങ്ങാൻ ഇഷ്ടമാണ്, നൃത്തം ഭയങ്കര ഇഷ്ടമാണ്. പിന്നെ എനിക്ക് പട്ടിക്കുട്ടികളുണ്ട്. അവരുമായി കളിക്കുക ഇതൊക്കെത്തന്നെയാണ്. പ്രധാന ഹോബീസ്.

പ്രണയം, വിവാഹം സുചിത്രയുടെ കാഴ്ചപ്പാട് ?

 പ്രണയ വിവാഹത്തെക്കുറിച്ച് നല്ല അഭിപ്രായമാണ.് കഴിക്കുന്നെങ്കിൽ പ്രണയവിവാഹം തന്നെയായിരിക്കണം. പരസ്പരം അറിഞ്ഞ്  വിശ്വസിച്ച് സ്‌നേഹിച്ച്  കല്യാണം കഴിക്കുന്നത് തന്നെയാണ് നല്ല കാര്യം. അതു തന്നെയാണ് ഏറ്റവും സന്തോഷം ഉള്ള കാര്യവും. പക്ഷേ പേഴ്‌സണലി എനിക്ക് പ്രണയം കൊണ്ട് കുറച്ച് വേദനകൾ മാത്രമാണ് ലഭിച്ചിട്ടുള്ളത്. അതുകൊണ്ട് ഇപ്പോൾ അതിനെക്കുറിച്ച് ഞാൻ ചിന്തിക്കുന്നു കൂടിയില്ല. ഒരു പ്രണയ വിവാഹത്തെക്കുറിച്ചോ കുറച്ച് കാലങ്ങളിലേക്ക് ഇനി ഒരു പ്രണയത്തെക്കുറിച്ചോ ഒന്നും ചിന്തിക്കാൻ പറ്റുന്ന ഒരു മാനസികാവസ്ഥയിൽ അല്ല. ഇപ്പോൾ എന്റെ കരിയർ മാത്രമേ ഞാൻ നോക്കുന്നുള്ളൂ.

 മലൈക്കോട്ടൈ വാലിബൻ മികച്ച ഒരു സിനിമ ആയിട്ടു കൂടി ആദ്യ ദിനങ്ങളിൽ ഡീഗ്രേഡ് ചെയ്യുന്നതുപോലെ തോന്നിയിരുന്നോ ?

അതെ. ഞാനും കണ്ടിരുന്നു കുറെ റിവ്യൂസ് മോശമായിട്ട് പറയുന്നത്. പക്ഷേ ഒരു ഘട്ടം കഴിഞ്ഞപ്പോൾ അതൊക്കെ മാറി. ഇപ്പോൾ നമ്മൾ കാണുന്നില്ലേ പല പല റിവ്യൂസ്. അതിപ്പോൾ നമ്മൾ നല്ലൊരു ഭക്ഷണം കൊടുത്താലും ഈ രണ്ട് അഭിപ്രായവും വരാറുണ്ട്. നല്ല ഭക്ഷണമായിരിക്കും കൂറെപ്പേർക്ക ത് ഇഷ്ടപ്പെടും. പക്ഷേ ഇഷ്ടപ്പെടാത്ത കുറച്ചുപേരും കാണും. അതിന് ടേസ്റ്റ്റ്റ് എന്ന് പറയും. എല്ലാവർക്കും ഒരേ ടേസ്റ്റ് ആവണമെന്നില്ല. അതുകൊണ്ട് അതിനനുസരിച്ച്  മിണ്ടാതിരിക്കുക മാത്രമേ നമ്മൾ ചെയ്യാനുള്ളൂ.

ഇഷ്ടപ്പെടുന്നവർ എടുക്കട്ടെ ഇഷ്ടപ്പെടാത്തവർ പൊയ്‌ക്കോട്ടെ. ഇഷ്ടപ്പെടുന്നവർ നല്ലപോലെ ഇഷ്ടപ്പെട്ട് അത് ആസ്വദിക്കുന്നുണ്ട്. ഇഷ്ടപ്പെടാത്തവർ ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞു അത് മാറ്റി നിർത്തുന്നുമുണ്ട്. അതിപ്പോൾ രണ്ടുതരത്തിലുളള ആൾക്കാരുണ്ട.് അങ്ങനെ പോകും എന്ന് വിചാരിച്ച് മുന്നോട്ടുപോവുക.  എനിക്ക് തോന്നുന്നു എല്ലാം മേഖലകളിലും ഇങ്ങനെയുണ്ട്.  ഏത് കാര്യം എടുത്താലും നമുക്ക് ഈയൊരു രണ്ട് അഭിപ്രായം ഉള്ള ആൾക്കാർ ഇഷ്ടം പോലെയുണ്ട്. ഇവിടെയും അതേ ഉണ്ടായിട്ടുളളൂ എന്ന് വിചാരിച്ചാൽ മതി.

എന്താണ് ഭാവിപദ്ധതികൾ ?

 ഭാവി പരിപാടികൾ എല്ലാം ഈശ്വരന്റെ കൈകളിലാണ്. ഭഗവാൻ തീരുമാനിക്കും ഇനിയങ്ങോട്ട് എന്താണെന്നുളളത്. പക്ഷേ എന്റെ ആഗ്രഹം ഞാൻ പറയുകയാണെങ്കിൽ എനിക്ക് ഫെർഫോമ് ചെയ്യാൻ പറ്റുന്ന കുറച്ച് നല്ല ക്യാരക്‌ടേഴ്‌സ് ഒക്കെ ചെയ്യണമെന്നുണ്ട്. പിന്നെ എനിക്ക് വലിയൊരു ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങണമെന്നുണ്ട.്

 വീട്ടുകാരെക്കുറിച്ചു പറയാമോ ?

  വീട്ടുകാരെക്കുറിച്ച് പറയാനാണെങ്കിൽ അച്ഛൻ, അമ്മ, ചേട്ടൻ, ഞാൻ. പിന്നെ മൂന്ന് പട്ടിക്കുട്ടികൾ ഇതാണ് എന്റെ ഫാമിലി. അച്ഛനും ചേട്ടനും ബിസിനസ്സാണ്. അമ്മ ഹൗസ് വൈഫ്. ഞാൻ പിന്നെ ഇങ്ങനെയൊക്കെ സിനിമയിലും സീരിയലിലും ഒക്കെ ആയിട്ട് ഇങ്ങനെ മുന്നോട്ടുപോകും ഇതാണ് എന്റെ കുടുംബം.


LATEST VIDEOS

Top News