NEWS

തമിഴിൽ ഇപ്പോൾ കുടുംബ കഥ സിനിമകളുടെ സീസൺ...

News

ല്ലാ കാലഘട്ടത്തിലും, ഒരു പ്രത്യേക കഥാ തന്തുവുള്ള സിനിമകൾ പുറത്തിറങ്ങി വിജയിച്ചാൽ പിന്നെ  സമാനമായ സിനിമകൾ ഒരുങ്ങുകയും, റിലീസാകുകയും ചെയ്യും. എന്നാൽ അങ്ങിനെ  റിലീസാകുന്ന ചിത്രങ്ങളിൽ ഒന്നോ രണ്ടോ മാത്രമേ വിജയം കൈവരിക്കാറുള്ളൂ. അതിന്റെ ഭാഗമായി  റൊമാന്റിക്, കോമഡി, ഹൊറാർ സിനിമാ ട്രെൻഡുകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ  ഇപ്പോൾ, തമിഴ് സിനിമയിൽ കുടുംബ ചിത്രങ്ങളുടെ സീസൺ ആണെന്ന് പറയാം. അങ്ങിനെയുള്ള  സിനിമകളാണ് ഇപ്പോൾ തമിഴിൽ ഒന്നിനുപുറകെ ഒന്നായി വരാൻ തുടങ്ങിയിരിക്കുന്നത്. 

 അതിന്റെ ഭാഗമായി  ഈ വർഷം പുറത്തിറങ്ങി വമ്പൻ വിജയമായ ചിത്രങ്ങളിൽ ഒന്നാണ് 'കുടുംബസ്ഥൻ'. ഏറ്റവും കുറഞ്ഞ ബഡ്ജറ്റിൽ ഒരുങ്ങിയ ഈ ചിത്രം വമ്പൻ കളക്ഷൻ നേടി എന്നാണ്  കോളിവുഡിലെ ബോക്സ് ഓഫീസ്‌ റിപ്പോർട്ട്. അതുപോലെ ചെറിയ ബഡ്ജറ്റിൽ ഒരുങ്ങി കഴിഞ്ഞ വർഷം പുറത്തിറങ്ങി വമ്പൻ വിജയമായ മറ്റൊരു ചിത്രമാണ് 'അയോധ്യ'. ഇതിനെ തുടർന്ന് തമിഴിൽ ഈയിടെ റിലീസായി വലിയ വിജയമായ മറ്റൊരു ചിത്രമാണ് സൂരി നായകനായ 'മാമൻ' എന്ന ചിത്രവും. അതുപോലെ ഈയിടെ റിലീസായി ബോക്സ് ഓഫീസിൽ 100 കോടിയോളം കളക്ഷൻ നേടിയ മറ്റൊരു ഫാമിലി ചിത്രമാണ് 'ടൂറിസ്റ്റ് ഫാമിലി'. 

ഈ ചിത്രങ്ങളെല്ലാം വമ്പൻ വിജയമായതിനെ തുടർന്ന് തമിഴിൽ അടുത്തതായി കുടുംബ ചിത്രങ്ങളാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.  ഈയിടെ തമിഴിൽ വലിയ താരങ്ങൾ അഭിനയിച്ച് പുറത്തുവന്ന മിക്ക സിനിമകളും പരാജയമായിരുന്നു. എന്നാൽ  ചെറിയ ബഡ്ജറ്റിൽ, ചെറിയ താരങ്ങൾ അഭിനയിച്ച് പുറത്തുവന്ന മിക്ക ചിത്രങ്ങളും വിജയമാകുകയും ചെയ്തു. അതിനാൽ  ഇനി ചെറിയ ബഡ്ജറ്റിൽ ചെറിയ താരങ്ങളെ അണിനിരത്തി തുടർന്ന്  സിനിമകൾ ചെയ്യാനുള്ള ഒരുക്കങ്ങളിലാണ് നിർമ്മാതാക്കളും, സംവിധായകരും.


LATEST VIDEOS

Latest