നടൻ വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് സംവിധാനം ചെയ്തു വരുന്ന ചിത്രമാണ് 'സിഗ്‌മ'. ഈ ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ജേസൺ സഞ്ജയ് തന്റെ ആദ്യത്തെ ചിത്രത്തിന്റെ ചിത്രീകരണം അടുത്തുതന്നെ പൂർത്തീകരിക്കാനിരിക്കുകയാണ്. സന്ദീപ് കിഷൻ, പരിയ അബ്ദുള്ള തുടങ്ങിയവർ അഭിനയിക്കുന്ന ഈ ചിത്രം ലൈക്ക പ്രൊഡക്ഷൻസാണ് നിർമ്മിക്കുന്നത്.
തമിഴിലും, തെലുങ്കിലും റിലീസാകാനിരിക്കുന്ന ഈ ചിത്രത്തിനായി അടുത്തിടെ ഒരു പ്രത്യേക ഗാനം ചിത്രീകരിച്ചതായുള്ള റിപ്പോർട്ടുണ്ട്. ഈ ഗാനരംഗത്തിൽ ഒരുപാട് തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള കാതറിൻ തെരേസ ഒരു പ്രത്യേക നൃത്തം ചെയ്തിട്ടുണ്ട് എന്നും, ഈ ഗാനരംഗത്തിൽ ചിത്രത്തിന്റെ സംവിധായകനായ ജേസൺ സഞ്ജയും കാതറിൻ തെരേസക്കൊപ്പം നൃത്തം ചെയ്തിട്ടുണ്ടെന്നുമുള്ള റിപ്പോർട്ടുമുണ്ട്. എന്നാൽ ഇത് സംബന്ധമായുള്ള ഔദ്യോഗിക വാർത്തകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.
ജേസൺ സഞ്ജയ് തന്റെ അച്ഛനെപ്പോലെ ഒരു നടനായി അരങ്ങേറ്റം കുറിക്കുമെന്നാണ് സിനിമ ആരാധകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അദ്ദേഹം തന്റെ പിതാവിന്റെ പാതയെ പിന്തുടരാത്ത സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത് അതിശയകരമായാണ് എല്ലാവരും കാണുന്നത്. ഈ ചിത്രത്തിന്റെ റിസൾട്ടിനനുസരിച്ചായിരിക്കും ജേസൺ സഞ്ജയ് തന്റെ അടുത്ത പാത തിരഞ്ഞെടുക്കുന്നത് എന്നും കോളിവുഡിൽ സംസാരമുണ്ട്. .