NEWS

നീണ്ട ഇടവേളയ്ക്ക് ശേഷം ജയറാമും, ഉർവശിയും ഒന്നിക്കുന്നു...

News

 മലയാള സിനിമയിലെ അതുല്യമായ പ്രകടനത്തിന് പേരുകേട്ടവരാണ് ജയറാമും, ഉർവശിയും. തമിഴിലും നിരവധി ചിത്രങ്ങളിൽ ഇരുവരും അഭിനയിച്ചിട്ടുണ്ട്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ജയറാമും, ഉർവശിയും ഒരുമിച്ച് വീണ്ടും ഒരു ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കാനിരിക്കുകയാണ്. തമിഴിൽ 'പശങ്ക' 'കടൈക്കുട്ടി സിങ്കം', 'തലൈവൻ തലൈവി' തുടങ്ങിയ പല ചിത്രങ്ങൾ സംവിധാനം ചെയ്ത പാണ്ഡിരാജ് അടുത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്. 

ഈ ചിത്രത്തിലെ  മറ്റൊരു പ്രധാന വേഷം അവതരിപ്പിക്കാൻ മലയാളത്തിലെ യുവ നടിയായ അനശ്വര രാജനുമായി ചർച്ചകൾ നടത്തിവരികയാണ് എന്നുള്ള റിപ്പോർട്ടുമുണ്ട്. വിജയ്സേതുപതിയും, നിത്യ മേനോനും ഒന്നിച്ചഭിനയിച്ച്, സൂപ്പർഹിറ്റായ 'തലൈവൻ തലൈവി' എന്ന ചിത്രത്തിന് ശേഷം  പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ ഷൂട്ടിങ്ങ് ഡിസംബർ 10-ന് തുടങ്ങുമെന്നും  പറയപ്പെടുന്നുണ്ട്. തമിഴ്, മലയാളം എന്നീ രണ്ട് ഭാഷകളിലായി ഒരേ സമയം ഒരുങ്ങുന്ന ചിത്രമാണ് ഇത് എന്നതും ശ്രദ്ധേയമാണ്.


LATEST VIDEOS

Latest