ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം
ഒട്ടേറേ ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ച് മലയാളികളെ ചിരിപ്പിച്ച ചലച്ചിത്ര താരവും മിമിക്രി ആർട്ടിസ്റ്റുമായ കലാഭവൻ മുഹമ്മദ് ഹനീഫ് (58) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.
മിമിക്രി താരമായി തുടങ്ങിയ അദ്ദേഹം നിരവധി സീരിയലുകളിലും സിനിമകളിലും ഹാസ്യ പരിപാടികളിലും വേഷമിട്ടിട്ടുണ്ട്. ഈ പറക്കും തളിക എന്ന ചിത്രത്തിൽ മണവാളൻ്റെ വേഷം മലയാളി മനസ്സിൽ ചിരിയിലൂടെ മാലപ്പടക്കം തീർത്ത താരമാണ്.
ചെപ്പുകിലുക്കന ചങ്ങാതി എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റ ചിത്രം. പിന്നീട് അദ്ദേഹം നൂറുകണക്കിന് സിനിമകളിൽ അഭിനയിച്ചു.
1989 ഒക്ടോബർ 12 ന് വാഹിദയെ ഹനീഫ് വിവാഹം കഴിച്ചു, ഇരുവർക്കും ഷറൂഖ് ഹനീഫ്, സിത്താര ഹനീഫ് എന്നീ രണ്ട് മക്കളുണ്ട്.
സന്ദേശം, ഗോഡ്ഫാദര്, തെങ്കാശിപ്പട്ടണം, പാണ്ടിപ്പട, പച്ചക്കുതിര, ഛോട്ടാ മുംബൈ എന്നീ പ്രശസ്ത ചത്രങ്ങളിൽ അഭിനയിച്ചു.