വിനയൻ സംവിധാനം ചെയ്ത 'പത്തൊൻപതാം നൂറ്റാണ്ട്' എന്ന ചിത്രത്തിൽ നായകിയായി അഭിനയിച്ച കയാദു ലോഹർ തമിഴ് സിനിമയിലും അരങ്ങേറ്റം കുറിക്കുവാനിരിക്കുകയാണ്. തമിഴിൽ 'എന്ന സൊല്ല പോകിറായ്' എന്ന ചിത്രം സംവിധാനം ചെയ്ത എ.ഹരിഹരൻ സംവിധാനം ചെയ്യുന്ന 'നിലാ വരും വേളൈ' എന്ന ചിത്രം മുഖേനയാണ് കയാദു ലോഹറിന്റെ തമിഴ് സിനിമാ അരങ്ങേറ്റം. ഈ ചിത്രത്തിൽ നായകനായി അഭിനയിക്കുന്നത് കാളിദാസ് ജയറാമാണ്. 1970 കളുടെ പശ്ചാത്തലത്തിൽ ത്രില്ലർ ടൈപ്പ് കഥയായി ഒരുങ്ങുന്ന ഈ ചിത്രത്തിലെ പ്രധാന ലൊക്കേഷൻ കാടാണത്രെ! ഈ ചിത്രം തമിഴിലും, തെലുങ്കിലും ഒരേസമയം റിലീസാകുമത്രേ!