താരങ്ങളെ കിരീടധാരികളാക്കി മാറ്റിയ കീരിക്കാടൻ ജോസ് വിടവാങ്ങി. ഒട്ടേറെ കഥാപാത്രങ്ങൾക്കു ജന്മം നൽകി കാണികളുടെ കയ്യടി നേടിയ മോഹൻരാജ് എന്ന കീരിക്കാടൻ ജോസ് ഇന്ന് ജീവിതത്തിൽ നിന്നും വിട വാങ്ങി. കെ. മധു സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ആക്ഷൻ ചിത്രം മൂന്നാം മുറ ആയിരുന്നു ആദ്യ ചിത്രം എങ്കിലും ഇദ്ദേഹത്തിന്റെ സിനിമ കരീയറിൽ ബ്രേക്ക് ആയതു 1989 ൽ ഇറങ്ങിയ കിരീടം എന്ന മലയാള ചിത്രം ആയിരുന്നു.. ,മിമിക്സ് പരേഡ്, കാസർഗോഡ് ഖാദർ ബായി, രാജപുത്രൻ, അറബിക്കടലോരം,,വ്യൂഹം,ഹിറ്റ്‌ലർ,ചെങ്കോൽ, നരസിംഹം, ഹലോ, മായാവി, ആറാം തമ്പുരാൻ,ഉപ്പുകണ്ടം ബ്രദർസ്, വാഴുന്നോർ, മറുപുറം, പുറപ്പാട്, മൂന്നാം മുറ, പത്രം, നരൻ എന്നീ ചിത്രങ്ങളിലൂടെ വളരെ പ്രശസ്തനായ വ്യക്തി ആയിരുന്നു അദ്ദേഹം.മലയാളം, തമിഴ്, തെലുങ്ക് എന്നീഭാഷകളിൽ 300 ഓളം ചിത്രങ്ങളിൽ അഭിനയിച്ചു. സിനിമകളിൽ ഡ്യൂപ് ഇല്ലാതെ ആണ് അദ്ദേഹം അഭിനയിച്ചതു. സിനിമയിൽ ഡ്യൂപ് ഇല്ലാതെ തെലുങ്ക് ചിത്രത്തിൽ അഭിനയിച്ചപ്പോൾ അദ്ദേഹത്തിന്ടെ കാലിന് ഗുരുതരമായി അപകടംപറ്റി അദ്ദേഹം ചികിത്സയിലായിരുന്നു. സാധാരണക്കാരനായി അദ്ദേഹം എല്ലായിടത്തും സാധാരണക്കാരുമായി ഇടപെട്ടു വളരെ സാധാരണക്കാരനായി ജീവിച്ച നടനാ യിരുന്നുഇദ്ദേഹം എക്സൈസ് വകുപ്പിൽ ഡെപ്യൂട്ടി കമ്മിഷണർ ആയി റിട്ടയർ ചെയ്ത ഇദ്ദേഹം തിരുവനന്തപുരം ആർട്സ് കോളേജിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി.മലയാളികളുടെ കീരിക്കാടന് ആദരാഞ്ജലികൾ