NEWS

ചെറിയ ബഡ്ജറ്റ് തമിഴ് സിനിമകൾക്ക് കുറഞ്ഞ ടിക്കറ്റ് നിരക്ക്...

News

തമിഴിൽ ഈ വർഷ ആദ്യത്തിൽ പുറത്തുവന്ന ഒന്ന് രണ്ടു ചിത്രങ്ങൾ മാത്രമാണ് ബോക്സ് ഓഫീസിൽ നല്ല കളക്ഷൻ നേടി വിജയ ചിത്രങ്ങളായത്.  മറ്റുള്ള ചിത്രങ്ങൾ എല്ലാം വൻ പരാജയമാണ് നേരിട്ടത്. അതിലും താരമൂല്യം ഇല്ലാത്ത ചെറുകിട ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രങ്ങൾ കാണാൻ തിയേറ്ററുകളിലേക്ക് വരുന്ന പ്രേക്ഷകരുടെ എണ്ണം വളരെ കുറവാണ്.  ടിക്കറ്റ് ചാർജ് വർധന, OTT തരംഗം തുടങ്ങിയവയാണ് തിയേറ്ററിൽ സിനിമ കാണാൻ വരുന്ന ആരാധകരുടെ എണ്ണം കുറയുന്നതിന് കാരണം.      

ഇതിനെ വിലയിരുത്തിയാണ് ചെറിയ ബഡ്ജറ്റ് ചിത്രങ്ങളുടെ ടിക്കറ്റ് നിരക്ക് കുറയ്ക്കണമെന്ന്  തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തിയേറ്റർ ഉടമകളോട് അഭ്യർത്ഥിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അസോസിയേഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ ''ചെറുകിട, ഇടത്തരം ബഡ്ജറ്റ്  ചിത്രങ്ങൾക്ക് പ്രേക്ഷകരെ തിയറ്ററുകളിലെത്തിക്കുക എന്നത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. ഇത് മനസ്സിൽ വെച്ചുകൊണ്ട്, ചില മാറ്റങ്ങൾ കൊണ്ടുവരേണ്ടത് ആവശ്യമാണ്. ഈ മാസം (ഫെബ്രുവരി) 23 മുതൽ റിലീസ് ചെയ്യുന്ന സിനിമകൾക്ക് കുറഞ്ഞ ടിക്കറ്റ് നിരക്ക് ഈടാക്കാൻ ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുകയാണ്. ഈ മാറ്റം ആളുകൾക്ക് വീണ്ടും തിയേറ്ററുകളിലേക്ക് വരാനും,  ചെറിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രങ്ങൾ കാണാനും പ്രചോദനമാകും. ഇതിനാവശ്യമായ നടപടികൾ തിയേറ്റർ ഉടമകൾ എടുക്കണം'' എന്നാണു ആ പ്രസ്താവനയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ആവശ്യം നടപ്പിലാക്കാൻ തിയേറ്റർ ഉടമകളും സമ്മതിച്ചിട്ടുണ്ട് എന്നാണ് ലേറ്റസ്റ്റ് റിപ്പോർട്ട്.


LATEST VIDEOS

Top News