NEWS

ഗുണ്ടാസംഘത്തിന്റെ ലീഡറായി മാധവൻ...

News

 

ഈയിടെ റിലീസായി 1000 കോടിയിലധികം കളക്ഷൻ നേടി വമ്പൻ വിജയമായ 'ദുരന്തർ' എന്ന ഹിന്ദി ചിത്രത്തിൽ തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത നടന്മാരിൽ ഒരാളായ  മാധവൻ ഒരു പ്രധാന കഥാപാത്രം അവതരിപ്പിച്ചിരുന്നു. തുടർന്ന് വ്യത്യസ്‍തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചുവരുന്ന മാധവൻ അടുത്ത് ഒരു ഗുണ്ടാ സംഘത്തിന്റെ ലീഡറായും അഭിനയിക്കുകയാണ്. അടുത്ത് തന്നെ നെറ്റ്ഫ്ലിക്സിൽ റിലീസാകാനിരിക്കുന്ന 'ലെഗസി' എന്ന വെബ് സീരീസിലാണ് മാധവൻ ഗാങ്സ്റ്ററായി അഭിനയിക്കുന്നത്. അഭിഷേക് ബാനർജി, നിമിഷ സജയൻ, ഗൗതം റാം കാർത്തിക്, ഗുൽഷൻ ദേവയ്യ തുടങ്ങിയവരോടൊപ്പമാണ് മാധവൻ ഇതിൽ അഭിനയിക്കുന്നത്.   

 വീണുപോയ പഴയ കൊള്ളക്കാരനായ മാധവൻ എങ്ങനെ തൻ്റെ ശക്തിയും, കുടുംബവും,   പാരമ്പര്യവും വീണ്ടെടുക്കുന്നു എന്നതാണത്രെ ഈ പരമ്പരയുടെ കഥ. ലോകമെമ്പാടുമുള്ള പ്രേക്ഷകരിൽ   'ലെഗസി' വലിയ തോതിൽ തരംഗം സൃഷ്ടിക്കുമെന്ന് പറയപ്പെടുന്നുണ്ട്. സാരുകേഷ് ശേഖർ സംവിധാനം ചെയ്യുന്ന ഈ പരമ്പര നിർമ്മിച്ചിരിക്കുന്നത് സംവിധായകൻ കാർത്തിക് സുബുരാജിന്റെ  'സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോസ്' ആണ്.


LATEST VIDEOS

Latest