ഗുരുതരമായി പരിക്കേറ്റ മുമൈദ് 15 ദിവസം കോമയിലാവുകയും ബ്രെയ്ൻ സർജറിക്ക് വിധേയയാകേണ്ടിയും വന്നു
ഐറ്റം ഡാൻസുകളിൽ മിന്നി തിളങ്ങി നിന്ന താരമാണ് നടി മുമൈത് ഖാൻ. എത്രയേറെ ഐറ്റം ഡാൻസേഴ്സ് ഉണ്ടെങ്കിലും ഡാൻസ് നമ്പറുകളിൽ മിക്കവർക്കും പരിചയമുള്ളതും ഏവരുടെയും മനസ്സ് കവർന്ന ഒരേ ഒരു താരം മുമൈത് ഖാന്റേതാണ്. 'ഡാഡി മമ്മി വീട്ടിൽ ഇല്ല' എൻ പേര് മീന കുമാരി, എൻ ചെല്ല പേര് ആപ്പിൾ, തുടങ്ങി നിരവധി ഗാനങ്ങളിൽ ചുവട് വെച്ച് ആരാധകരെ ശ്രദ്ധ നേടിയ താരമാണ് മുമൈത് ഖാൻ. തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ഐറ്റം ഗേൾ എന്ന് അറിയപ്പെടുന്ന നടികൂടിയാണ്.
മുംബൈയിലാണ് താരം ജനിച്ചതും വളർന്നതും. അച്ഛൻ പാകിസ്താനിൽ നിന്നു അമ്മ തമിഴ്നാട്ടുകാരിയുമാണ്. നിരവധി അവസരങ്ങൾ താരത്തെ തേടി എത്തിയെങ്കിലും അപ്രതീക്ഷിതമായ ചില സംഭവങ്ങളും താരത്തിൻ്റെ ജീവിതത്തിലുണ്ടായി. 2016ൽ മുറിയിൽ തെന്നി വീണ മുമൈദ് ഖാന്റെ തല കട്ടിലിൽ ഇടിച്ചു. ഗുരുതരമായി പരിക്കേറ്റ മുമൈദ് 15 ദിവസം കോമയിലാവുകയും ബ്രെയ്ൻ സർജറിക്ക് വിധേയയാകേണ്ടിയും വന്നു. രക്ഷപെടാൻ 20 ശതമാനം മാത്രമേ സാധ്യതയുള്ളൂ എന്ന് ഡോക്ടർ പറഞ്ഞു. വീട്ടുകാർ തകർന്ന് പോയി. പക്ഷെ ജീവിതത്തിൽ എന്തെങ്കിലും ലക്ഷ്യം നേടണമെന്നാണ് താൻ അന്ന് ആഗ്രഹിച്ചത്. സർജറിക്ക് ശേഷം ഒരുപാട് ബുദ്ധിമുട്ടി. പക്ഷെ തനിക്ക് ആത്മധൈര്യം ഉണ്ടെന്ന് മുമൈദ് ഖാൻ വ്യക്തമാക്കി.
ശേഷം 2018 ൽ സിനിമാ രംഗത്തെ ലഹര മാഫിയയെക്കുറിച്ചുള്ള അന്വേഷണത്തിനിടെ മുമെെദ് ഖാനെ ചോദ്യം ചെയ്യലിന് വിധേയയായി. ആ സമയത്ത് ബിഗ് ബോസ് തെലുങ്ക് ഒന്നാം സീസണിൽ മത്സരാർത്ഥിയായി പങ്കെടുക്കുകയായിരുന്നു മുമൈദ്. അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യേണ്ടി വന്നതോടെ നടിയെ ഷോയിൽ നിന്നും പുറത്തേക്ക് പോവുകയും ശേഷം നടി തിരികെയെത്തുകയും ചെയ്തു. വർഷങ്ങൾക്ക് മുമ്പ് ഒരു തെലുങ്ക് ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ കുടുംബത്തെക്കുറിച്ചും ആളുകൾ തന്നെ മോശമായി ചിത്രീകരിക്കുന്നതിനെക്കുറിച്ചും മുമൈദ് ഖാൻ മനസ്സ് തുറന്ന് സംസാരിച്ചിട്ടുണ്ട്.
"ഞങ്ങൾ മൂന്ന് സഹോദരിമാരാണ്. ഒപ്പം അച്ഛനും അമ്മയും ഒരു വളർത്തുനായയും ജോലിക്കാരും. ഇതാണ് എന്റെ കുടുംബം. ഞാൻ ഇളയ മകളാണ്. എല്ലാവരും തന്നെ ഓമനിച്ചാണ് വളർത്തിയതെന്നും തരം പറഞ്ഞു. ഞാൻ എന്റെ ജോലിയാണ് ചെയ്യുന്നത്. ആളുകൾ എന്നെ പറ്റി എന്ത് ചിന്തിക്കുന്നു എന്ന് ആലോചിക്കുന്നില്ല. ഞാൻ ജീവിതം ആസ്വദിക്കുന്നു. ജീവിതത്തിലെ ഓരോ നിമിഷവും ഞാൻ ആസ്വദിക്കുന്നു. എപ്പോഴും ഞാൻ ഈ ഉയരങ്ങളിൽ തന്നെ ആയിരിക്കില്ല. അത്തരം പ്രതിസന്ധികളെ നേരിടാൻ തനിക്ക് ആത്മവിശ്വാസമുണ്ട്.."
"താഴ്ചകൾ എനിക്കുണ്ടായിട്ടുണ്ട്. ഒരു വർക്കിനോടും ഞാൻ നോ പറഞ്ഞിട്ടില്ല. ഞാൻ മുന്നോട്ട് നീങ്ങി... മാതാപിതാക്കളാണ് മുന്നോട്ട് നീങ്ങാനുള്ള ഊർജം നൽകുന്നത്. തെരുവിൽ പ്രായമാവരെ ഞാൻ കണ്ടിട്ടുണ്ട്. അവരെ പോലെ ഒരു സാഹചര്യം എന്റെ അച്ഛനും അമ്മയ്ക്കും ഉണ്ടാകരുതെന്ന് ഞാൻ ഉറപ്പിച്ചു. പേരും പ്രശസ്തിയും ഒന്നും ഞാൻ കാര്യമാക്കുന്നില്ല. ഞാനൊരു സാധാരണ വർക്കറാണ്. ജോലി ചെയ്ത് പണം വാങ്ങി വീട്ടിൽ പോയി ഉറങ്ങുന്നു. അത്ര മാത്രം..." മുമൈത് ഖാൻ അന്ന് പറഞ്ഞ വാക്കുകൾ.