എങ്ങനെയുള്ള വേഷങ്ങള്‍ ചെയ്യാനാണ് ആഗ്രഹം...?
നല്ല കഥാപാത്രങ്ങള്‍ ഏതും ചെയ്യാന്‍ താല്പര്യമാണ്. പോലീസ് വേഷങ്ങളോട് ഇഷ്ടമാണ്. അഭിനയ മുഹൂര്‍ത്തങ്ങളുള്ള നല്ല വേഷങ്ങള്‍ ചെയ്യണമെന്നുണ്ട്. അച്ഛന്‍ കൂടുതലും വില്ലന്‍ വേഷങ്ങളാണല്ലോ ചെയ്തിട്ടുളളത്. അതുകൊണ്ട് ഞാനും ഒരു വില്ലത്തിയായി വരുന്നതില്‍ കുഴപ്പമില്ലെന്ന് തോന്നുന്നു.
ഇപ്പോള്‍ സിനിമയിലേക്ക് എങ്ങനെ വന്നു...?
എന്‍റെ സിനിമയോടുള്ള ആഗ്രഹം മക്കള്‍ അറിഞ്ഞപ്പോള്‍ അവരാണ് എന്നെ പ്രോത്സാഹിപ്പിച്ചത്. അമ്മയുടെ ആഗ്രഹം ഇനിയെങ്കിലും നടക്കട്ടെയെന്ന് അവര്‍ പറഞ്ഞു. ഹസ്ബെന്‍റും സപ്പോര്‍ട്ട് ചെയ്തു. എന്‍റെ പാഷനായിരുന്നു സിനിമ.
അര്‍ജുനോടൊപ്പം അഭിനയിച്ചു എന്ന് പറഞ്ഞുവല്ലോ അതേക്കുറിച്ച്...?
അതൊരു തമിഴ് സിനിമയല്ല. ഒറിജിനല്‍ എന്നുപറയുന്നത് തെലുങ്ക് മൂവിയാണ്. തമിഴ്, തെലുങ്ക,് കന്നഡ എന്നിങ്ങനെ മറ്റു ഭാഷകളിലായിട്ടാണ് ആ സിനിമ ചിത്രീകരിക്കുന്നത്. അര്‍ജുന്‍ സാറിന്‍റെ വൈഫായിട്ടാണ് ഞാന്‍ ആ സിനിമയില്‍ അഭിനയിക്കുന്നത്. എന്‍റെയൊരു ഫ്രണ്ട് വഴിയാണ് ആ പ്രോജക്ട് എന്നിലേക്ക് വന്നത്. അര്‍ജുന്‍ സാറിന് എന്‍റെ അച്ഛനെ നന്നായിട്ട് അറിയാമായിരുന്നു. കാരണം അവര്‍ ഒരുമിച്ച് മൂന്നു നാല് സിനിമകള്‍ അഭിനയിച്ചിട്ടുണ്ട.്
കിറ്റ്ക്യാറ്റ് സിനിമയില്‍ എന്താണ് വേഷം..? ആ സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞതെങ്ങനെ?
ആ സിനിമയുടെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ബെന്‍സി അടൂരിനെ എനിക്ക് പരിചയമുണ്ടായിരുന്നു അദ്ദേഹം വഴിയാണ് ആ സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞത്. ജോണി ആന്‍റണിയുടെ ഭാര്യാ വേഷമാണ് കിറ്റ് ക്യാറ്റില്‍.
കുടുംബ വിശേഷങ്ങള്‍ പറയാമോ...?
അമ്മയുണ്ട്. രണ്ട് ജേഷ്ഠന്മാരുണ്ട്. മൂത്തചേട്ടന്‍ ചെന്നൈയിലാണ്. രണ്ടാമത്തെ ചേട്ടന്‍ ദുബായിലുമാണ്. ഞാനാണ് ഏറ്റവും ഇളയത്. എന്‍റെ ഹസ്ബന്‍ഡ് മണിക്കുട്ടന്‍ ബിസിനസ്സ് ചെയ്യുന്നു. ഞങ്ങള്‍ക്ക് രണ്ടു മക്കള്‍. ദൃശ്യയും പ്രദീപ്തയും. ഞങ്ങള്‍ കുടുംബസമേതം തിരുവനന്തപുരത്ത് താമസിക്കുന്നു.