പ്രണയം പ്രേമം ഇഷ്ടം എന്നൊക്കെ പറയുന്നത് എന്താണെന്ന് തിരിച്ചറിയാനുള്ള ഒരു സന്ദര്‍ഭം ഏവരുടെ മനസ്സിലും ഉണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഒരാളോട് തോന്നുന്ന ഇഷ്ടം അതിനെ പ്രണയമാണെന്നൊന്നും പറയാന്‍ കഴിയില്ല. അത് ചിലപ്പോള്‍ ഒരു ആകര്‍ഷണം മാത്രമായിരിക്കാം. പ്രണയത്തിന് തീവ്രതയേറിക്കഴിഞ്ഞാല്‍ ഒന്നുകൊണ്ടും അത് തകര്‍ക്കാന്‍ കഴിയാത്ത ഒരു വികാരമായി മാറും.
ഫെബ്രുവരി 14-ാം തീയതി വാലന്‍റയിന്‍സ് ഡേ ആയതിനാല്‍ നടി അനശ്വരയോട് ചോദിച്ച ചോദ്യത്തിന് മറുപടി പറഞ്ഞതാണ് മേല്‍ വിവരിച്ചത്.
'പ്രേമിച്ച് വിവാഹം കഴിക്കുന്നതിനോട് അനശ്വര യോജിക്കുന്നുണ്ടോയെന്ന് ചോദിക്കുമ്പോള്‍ അനശ്വര ഇങ്ങനെ പറഞ്ഞു.
'വിവാഹം എന്ന ആശയം തന്നെ നല്ലതാണോ എന്നെനിക്ക് സംശയമുണ്ട്. എല്ലാവരിലും അത് വര്‍ക്കൗട്ടാകണമെന്നില്ലല്ലോ. പ്രണയിച്ചാലും ഇല്ലെങ്കിലും വിവാഹം കഴിഞ്ഞ് ജീവിതത്തെ എങ്ങനെ അഭിമുഖീകരിക്കുന്നു എന്നതാണ് വിഷയം.'
രണ്ടുപേര്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ വിവാഹം കഴിക്കേണ്ട ആവശ്യം ഇല്ലെന്നാണ് ഞാന്‍ മനസ്സിലാക്കിയത്. വിവാഹശേഷം വളരെ സ്മൂത്തയി ജീവിതം തുടരുന്നവരും അത് തുടരാത്തവരുമുണ്ട്. എങ്ങനെയായാലും ജീവിതം പക്വതയോടെ നോക്കിക്കണ്ട് മുന്നോട്ടുപോകുക. പിന്നെ, പ്രണയം ജീവിതത്തിലെ സന്തോഷത്തിന്‍റെ ആഴം ഒന്നുകൂടെ വര്‍ദ്ധിപ്പിക്കും. അത്രേയുള്ളൂ. - അനശ്വര ചിരിയോടെ പറയുകയുണ്ടായി.