NEWS

മുംബൈയിൽ സ്ഥിരതാമസമാക്കാൻ പോകുന്ന സാമന്ത...

News

തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത നടിമാരിൽ ഒരാളാണ് സാമന്ത. ചെന്നൈയിലെ ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ച് വളർന്ന സാമന്തയുടെ ജീവിതം നിറയെ വെല്ലുവിളികളും പോരാട്ടങ്ങളും നിറഞ്ഞതായിരുന്നു. എങ്കിലും സിനിമയിൽ ഒരു ഉയർന്ന സ്ഥാനം നേടി സാമന്ത. തെലുങ്ക് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ നാഗ ചൈതന്യയുമായുള്ള വിവാഹവും അതിനെ തുടർന്നുണ്ടായ  വേർപിരിയലും സാമന്തയെ കുറച്ചു തളർത്തിയെങ്കിലും സാമന്ത വീണ്ടും സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി. ആ സമയത്തിലാണ് സാമന്തയ്ക്ക് മയോസിറ്റിസ് എന്ന ഗുരുതരമായ ആരോഗ്യപ്രശ്നമുണ്ടായത്. ഇക്കാരണത്താൽ കുറച്ചു കാലത്തേക്ക് സിനിമ ഉപേക്ഷിച്ച് ചികിത്സയ്ക്ക് പോകേണ്ടി വന്ന സാമന്ത ഇപ്പോൾ പൂർണ ആരോഗ്യത്തോടെ തിരിച്ചു വന്നു വീണ്ടും സിനിമയിൽ സജീവമാകാൻ പോകുകയാണ്! എന്നാൽ സാമന്ത ഇനി ബോളിവുഡിലാണത്രെ ശ്രദ്ധ കേന്ദ്രീകരിക്കാൻ പോകുന്നത്. ഹിന്ദി സിനിമകളിലും, ഹിന്ദിയിൽ ഒരുങ്ങുന്ന വെബ് സീരീസുകളിലും അഭിനയിക്കാനാണത്രെ ഇനി സാമന്ത മുൻഗണന നൽകുന്നത്. അതോടൊപ്പം ഹിന്ദി സിനിമകൾ നിർമ്മിക്കാനും, വെബ് സീരീസുകൾ നിർമ്മിക്കാനും സാമന്ത പദ്ധതിയിട്ടുണ്ട് എന്നും പറയപ്പെടുന്നുണ്ട്.. അതിനായി താരം മുംബൈയിൽ സ്ഥിരതാമസമാക്കാനും തീരുമാനിച്ചിരിക്കുന്നു എന്നാണു പറയപ്പെടുന്നത്.     ഇതിന്റെ ഭാഗമായാണ് സാമന്ത ഈയിടെ ഫെമിന ഇന്ത്യ പുസ്തകത്തിൻ്റെ കവർ ചിത്രത്തിന് പോസ് ചെയ്തിരിക്കുന്നതെല്ലാം.


LATEST VIDEOS

Top News