അമ്മയാകാനൊരുങ്ങുന്നു എന്ന സന്തോഷവാർത്ത പങ്കുവെച്ച് നടി ഷംനാ കാസിം. നടിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ഈ സന്തോഷ വാർത്ത അറിയിച്ചത്. വാർത്തയറിഞ്ഞതോടെ നിരവധി പേരാണ് താരത്തിന് ആശംസകളുമായെത്തിയത്.മാതാപിതാക്കൾക്കൊപ്പമിരുന്നാണ് ഷംന പുതിയ വിശേഷം ആരാധകരുമായി പങ്കുവെച്ചത്. തന്റെ മാതാപിതാക്കൾ വീണ്ടും മുത്തച്ഛനും മുത്തശ്ശിയുമാകാൻ പോകുകയാണെന്നാണ് ഷംന പറഞ്ഞത്. കുടുംബാംഗങ്ങൾക്കൊപ്പം കേക്കുമുറിച്ചാണ് ആഘോഷിച്ചത്.
ഇക്കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഷംനയുടെ വിവാഹം. ജെബിഎസ് ഗ്രൂപ്പ് കമ്പനി സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭർത്താവ്. ദുബായിയിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.
മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. അന്യഭാഷയിലും താരം അഭിനയിച്ചിട്ടുണ്ട്.