വൈപ്പിൻ ഹാർബറിൻ്റെ പശ്ചാത്തലത്തിൽ രണ്ടു ഗ്രൂപ്പുകളുടെ ശക്തമായ കിടമത്സരത്തിൻ്റെ കഥ പറയുന്ന പൊങ്കാല എന്ന ചിത്രം ഏ. ബി. ബിനിൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു.
രണ്ടായിരം കാലഘട്ടത്തിൽ വൈപ്പിൻ, മുനമ്പം തീര പ്രദേശങ്ങളിൽ നടന്ന ഒരു സംഭവ കഥയെ ആസ്പദമാക്കിയുള്ളതാണ് ഈ ചിത്രം.
ഗ്ലോബൽ പിക്ച്ചേഴ്സ് എൻ്റർടൈൻമെൻ്റ് ആൻ്റ്, ഉം ദിയാക്രിയേഷൻസിൻ്റെ
ബാനറിൽ അനിൽ പിള്ള, ഡോണ തോമസ്, അലക്സ് പോൾ, ജിയോ ഷീബാസ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
പൂർണ്ണമായും ആക്ഷൻ ഹ്യൂമർ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ബാബുരാജ്, ബിബിൻ ജോർജ്, അപ്പാനി ശരത്,സൂര്യാ കൃഷ്ണാ,ഷമ്മി തിലകൻ, ഇന്ദ്രൻസ്, യാമി സോന ദുർഗാ കൃഷ്ണ മാർട്ടിൻമുരുകൻ, പ്രവീണ എന്നിവരും മുഖ്യമായ വേഷമണിയുന്നു.
ഗാനങ്ങൾ - വയലാർ ശരത്ചന്ദ്ര വർമ്മ - സന്തോഷ് വർമ്മ
സംഗീതം - അലക്സ് പോൾ.
ഛായാഗ്രഹണം - തരുൺ ഭാസ്ക്കർ.
എഡിറ്റിംഗ്- സൂരജ് അയ്യപ്പൻ
കലാസംവിധാനം - ബാവാ
മേക്കപ്പ് - അഖിൽ. ടി. രാജ്.
കോസ്റ്റ്യും - ഡിസൈൻ - സൂര്യാ ശേഖർ.
നിർമ്മാണ നിർവഹണം - വിനോദ് പറവൂർ.
ആഗസ്റ്റ് പതിനേഴ് (ചിങ്ങം ഒന്ന്) വൈപ്പിൻ, മുനമ്പം, എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നു.
വാഴൂർ ജോസ്.