NEWS

"എന്റെ അച്ഛനും അമ്മയും പോലും ഇത് ചോദിക്കില്ല?": ആരാധകൻ്റെ ചോദ്യയത്തിന് അതൃപ്തി പ്രകടിപ്പിച്ച് തമന്ന

News

നിങ്ങൾ വിവാഹം കഴിക്കുകയാണോ? തമിഴ് ആൺകുട്ടികൾക്ക് അവസരമുണ്ടോ? 

ഇന്ത്യയിൽ മാത്രമല്ല ബോളിവുഡിലും തിളങ്ങി നിൽക്കുന്ന താര സുന്ദരിയാണ് തമന്ന. ബോളിവുഡ് നടൻ വിജയ് വർമയുമായി നടി പ്രണയത്തിലാണെന്ന് അടുത്തിടെ റിപ്പോർട്ടുകളുണ്ടായിരുന്നു. വിജയുമായുള്ള ബന്ധത്തെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു. ഇപ്പോഴിതാ വിവാഹത്തെ കുറിച്ചുള്ള ആരാധകന്റെ ചോദ്യത്തിന് താരത്തിന്റെ മറുപടി ശ്രദ്ധേയമാകുന്നു.

ഒരു ചടങ്ങിനിടെയായിരുന്നു ആരാധകന്റെ ചോദ്യം. നിങ്ങൾ വിവാഹം കഴിക്കുകയാണോ? തമിഴ് ആൺകുട്ടികൾക്ക് അവസരമുണ്ടോ? എന്നായിരുന്നു ചോദ്യം...അതൃപ്തി പ്രകടിപ്പിച്ചായിരുന്നു നടിയുടെ മറുപടി. തന്റെ മാതാപിതാക്കൾ പോലും വിവാഹത്തെക്കുറിച്ച് ചോദിക്കാറില്ലെന്നായിരുന്നു താരത്തിൻ്റെ മറുപടി. ഇപ്പോഴത്തെ ജീവിതത്തിൽ സന്തോഷമുണ്ടെന്ന് തമന്ന പറഞ്ഞു.

ലസ്റ്റ് സ്റ്റോറീസ് 2 ന്റെ ലൊക്കേഷനിൽ വെച്ചാണ് തമന്നയും വിജയ് വർമ്മയും കണ്ടുമുട്ടിയത്. പിന്നീട് ആ ബന്ധം പ്രണയത്തിലേക്ക് വഴിമാറി. നടൻ്റെ കൂടെ താൻ സന്തോഷവതിയാണെന്ന് തമന്ന തുറന്ന് പറഞ്ഞിരുന്നു. തമിഴിലും ഹിന്ദിയിലുമായി തിരക്കിലാണ് തമന്ന. സുന്ദര് സി നായകനാകുന്ന അരന്മണ്യ 4 ആണ് പുതിയ ചിത്രം. ബാന്ദ്ര എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിക്കാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം.


LATEST VIDEOS

Latest