NEWS

'വിജയ്-69' സിനിമയുടെ ജോലികൾ വേഗത്തിൽ പുരോഗമിക്കുന്നു...

News

വിജയ് ഇപ്പോൾ വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന  'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' എന്ന ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ ചിത്രം ഓഗസ്റ്റിൽ റിലീസാകുമെന്നാണ് റിപ്പോർട്ട്.  

അടുത്തിടെയാണ് വിജയ് 'തമിഴ്നാട് വെട്രി കഴകം' എന്ന രാഷ്ട്രീയ പാർട്ടി ആരംഭിച്ചത്. അപ്പോൾ  തൻ്റെ അടുത്ത ചിത്രം തൻ്റെ അവസാനത്തെ ചിത്രമായിരിക്കുമെന്നും വിജയ് പ്രഖ്യാപിച്ചിരുന്നു. . നിലവിൽ 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' ചിത്രത്തിന്റെ ചിത്രീകരണം അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണ്
  ഈ സാഹചര്യത്തിലാണ് വിജയ്‌യുടെ അടുത്ത ചിത്രം സംബന്ധമായുള്ള വാർത്തകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. 'വിജയ്-69'  സംവിധാനം ചെയ്യുന്ന സംവിധായകരിൽ അറ്റ്‌ലി, വെട്രിമാരൻ, കാർത്തിക് സുബ്ബരാജ്, എച്ച്.വിനോദ് തുടങ്ങിയവരുടെ പേരുകൾ പരാമർശിക്കപ്പെട്ടിരുന്നു.   എന്നാൽ ഇപ്പോൾ വിജയ്‌യുടെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത് എച്ച്.വിനോദ് ആണെന്നുള്ള കാര്യം തീരുമാനമായി എന്നും, ഈ ചിത്രം തികച്ചും ഒരു രാഷ്ട്രീയ സിനിമയായാണ് പുറത്തുവരാനിരിക്കുന്നത് എന്നുമുള്ള വാർത്തകൾ പുറത്തുവന്നിരിക്കുന്നത്.

 'വിജയ്-69' ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വിജയ്‌യുടെ ജന്മദിനമായ ജൂൺ 22-ന് ഉണ്ടാകുമെന്നും റിപ്പോർട്ടുണ്ട്. അതേ സമയം ജൂൺ മാസം ചിത്രീകരണം തുടങ്ങി ഡിസംബറോടെ മുഴുവൻ ഷൂട്ടിങ്ങ് തീർക്കാനും വിജയ് പറഞ്ഞിട്ടുണ്ടത്രെ! 2025 ജനവരി മാസത്തിൽ അല്ലെങ്കിൽ ഫെബ്രുവരി മാസത്തിൽ ചിത്രം റിലീസ് ചെയ്യാനുമാണത്രെ പദ്ധതിയിട്ടിരിക്കുന്നത്. അതിനാൽ സംവിധായകൻ എച്ച്.വിനോദ് ഇപ്പോൾ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ പണികളിൽ തിരക്കിട്ടു പ്രവർത്തിച്ചു വരികയാണത്രെ!


LATEST VIDEOS

Latest