MACTA യും CLSLഉം ചേർന്നു എറണാകുളത്തു സംഘടിപ്പിച്ച മൂന്നു ദിവസത്തെ ചലച്ചിത്ര പഠന ക്യാമ്പ് വൈറ്റില മെർമെയ്ഡ് ഹോട്ടലിൽ വെച്ച്, ഫെഫ്ക ജനറൽ സെക്രട്ടറിയും ചലച്ചിത്ര സംവിധായകനുമായ ബി.ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മാക്ട ചെയർമാൻ മെക്കാർട്ടിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചലച്ചിത്ര സംവിധായകൻ സിദ്ദിഖ് ക്യാമ്പ് അംഗങ്ങളെ അഭിസംബോധന ചെയ്തു. തുടർന്നുള്ള ക്ലാസ്സുകൾക്ക് മെക്കാർട്ടിനും സന്തോഷ് വിശ്വനാഥും നേതൃത്വം നൽകി