NEWS

കീർത്തി സുരേഷും, ബോളിവുഡ് താരം രാധികാ ആപ്‌തെയും ഒന്നിക്കുന്ന ത്രില്ലർ വെബ് സീരീസ്...

News

വ്യത്യസ്ത കഥാപാത്രങ്ങൾ തിരഞ്ഞെടുത്തു അഭിനയിക്കുന്ന താരങ്ങളാണ് മലയാള നടിയായ കീർത്തിസുരേഷും, ബോളിവുഡ് താരം രാധികാ ആപ്തെയും. ഇപ്പോൾ  ഇവർ രണ്ടു പേരും ഒരു വ്യത്യസ്ത വെബ് സീരീസിൽ ഒന്നിച്ചഭിനയിക്കുന്നു എന്നുള്ള വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. നവാഗത സംവിധായകൻ ധർമ്മരാജ് ഷെട്ടിയാണ് സംവിധാനം. 'അക്ക' എന്നാണത്രെ  ഈ വെബ്  സീരീസിനു പേരിട്ടിരിക്കുന്നത്. ഇതിനെ  നിർമ്മിക്കുന്നത് ബോളിവുഡിലെ പ്രശസ്ത ബാനറായ യഷ്‌രാജ് ഫിലിംസ് എന്റർടെയ്ൻമെന്റാണ്. ഇത് റിവഞ്ച്-ത്രില്ലർ ശൈലിയിൽ ഒരുങ്ങുന്ന വെബ് സീരീസാണത്രെ.   ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമത്രേ!  

ഹിന്ദി സിനിമകൾ മാത്രം നിർമ്മിച്ചിരുന്ന യഷ്‌രാജ് ഫിലിംസ് അടുത്തിടെയാണ് 'ദി റെയിൽവേ മെൻ' എന്ന ആദ്യ വെബ് സീരീസ് നിർമ്മിച്ചത്. ആരാധകർക്കിടയിൽ മികച്ച പ്രതികരണം നേടുന്ന ഈ സീരീസ് Netflix OTT പ്ലാറ്റ്‌ഫോമിലാണ് റിലീസായത്. ഇതിനെ തുടർന്നാണ് കീർത്തി സുരേഷിനെയും രാധികാ ആപ്‌തെയെയും നായകികളാക്കി ഈ വെബ് സീരിയൽ നിർമ്മിക്കുന്നത് യഷ്‌രാജ് ഫിലിംസ്.


LATEST VIDEOS

Top News