NEWS

മണിരത്‌നത്തിൻ്റെ സംവിധാനത്തിൽ വിജയ്സേതുപതിയും, സായ് പല്ലവിയും?

News

 

ണിരത്നം സംവിധാനം ചെയ്തു അവസാനമായി റിലീസായ ചിത്രം 'തഗ് ലൈഫ്' ആണ്.    കമൽഹാസൻ, സിലംബരശൻ, തൃഷ തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രം വലിയ പരാജയമായിരുന്നു.    എന്നിരുന്നാലും, മണിരത്നം ഇപ്പോൾ തന്റെ അടുത്ത ചിത്രത്തിനായി പ്രവർത്തിച്ച്‌ വരികായാണ്. വിജയ്‌സേതുപതിയെ നായകനാക്കിയാണ് മണിരത്നം തന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത് എന്നുള്ള വാർത്ത മുൻപ് നൽകിയിരുന്നു. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന മറ്റൊരു പുതിയ വാർത്ത ഈ ചിത്രത്തിൽ സായ് പല്ലവിയാണത്രെ നായകി കഥാപാത്രം അവതരിപ്പിക്കുന്നത്.  

ആദ്യം ഈ ചിത്രത്തിൽ വിജയ്‌സേതുപതിയുടെ ജോഡിയായി അഭിനയിക്കാൻ സായി പല്ലവിയെ സമീപിക്കുകയും കഥ പറയുകയും ചെയ്തിരുന്നു. എന്നാൽ കഥയിൽ സായ് പല്ലവിയുടെ കഥാപാത്രത്തിന് പ്രാധാന്യമുണ്ടായിരുന്നില്ല എന്നും, അതിനാൽ അവർ അഭിനയിക്കാൻ വിസമ്മതിച്ചുവെന്നുമാണ് റിപ്പോർട്ടുകൾ. അതിനുശേഷം മണിരത്നം കഥയിൽ ചില മാറ്റങ്ങൾ വരുത്തി  ആ കഥാപാത്രത്തിന് കൂടുതൽ പ്രാധാന്യം നൽകി വീണ്ടും കഥ പറഞ്ഞു എന്നും  അതിന് ശേഷമാണ് സായ് പല്ലവി ഈ ചിത്രത്തിൽ അഭിനയിക്കാൻ സമ്മതിച്ചത് എന്നുള്ള വാർത്തയാണ്  ഇപ്പോൾ കോളിവുഡിൽ പുറത്തുവന്നു വൈറലായിക്കൊണ്ടിരിക്കുന്നത്.

സായ് പല്ലവി തന്നെ ആ കഥാപാത്രത്തിന് വേണമെന്നുള്ളതുകൊണ്ടാണത്രേ മണിരത്നം കഥയിൽ ചില മാറ്റങ്ങൾ വരുത്തിയത് എന്നും പറയപെടുന്നുണ്. ഇപ്പോൾ അവരുമൊത്തുള്ള ചിത്രത്തിന്റെ ഫോട്ടോഷൂട്ട് പുരോഗമിക്കുകയാണ്. 2026 പൊങ്കലിന് ശേഷം ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നും പറയപ്പെടുന്നുണ്ട്.


LATEST VIDEOS

Latest