ഹൃത്വിക് റോഷനും ദീപിക പദുകോണും നായിക നായകന്മാരായ ഫൈറ്റര്‍ മികച്ച വിജയം നേടുന്നു. ആദ്യ മൂന്ന് ദിവസം കൊണ്ട് തന്നെ ആഗോള ബോക്സോഫീസില്‍ നിന്ന് 100 കോടി രൂപയോളം കളകറ്റ് ചെയ്യാന്‍ ചിത്രത്തിനായിട്ടുണ്ട്. 250 കോടി ബാഡ്ജറ്റിലാണ് ചിത്രം തീയേറ്ററുകളില്‍ എത്തിയത്. രണ്ടാം ദിവസം വിദേശ മാര്‍ക്കറ്റില്‍ നിന്നും 21 കോടി രൂപയാണ് ചിത്രം നേടിയത്. സിദ്ധാര്‍ത് ആനന്ദ് സംവിധാനം ചെയ്ത ഫൈറ്റര്‍ ഇന്ത്യന്‍ ആര്‍മിയുടെ ത്യാഗത്തിനും പോരാട്ടവീര്യത്തിനും മുന്നില്‍ സമര്‍പ്പിക്കുന്ന സിനിമയാണ്. ഹിന്ദി സിനിമാലോകത്ത് നിന്നും 2024 ല്‍ വരുന്ന ഏറ്റവും വലിയ റിലീസ് ആണ് ഫൈറ്റര്‍. ആദ്യമായിട്ടാണ് ഹൃത്വിക് റോഷനും ദീപിക പദുകോണും ജോടിയായി അഭിനയിക്കുന്നത്. സെന്‍സര്‍ ബോര്‍ഡിന്‍റെ നിരവധി കട്ടുകള്‍ക്ക് ശേഷമാണ് ഫൈറ്റര്‍ പ്രദര്‍ശനത്തിന് എത്തിയത്. അനില്‍ കപൂര്‍, കരണന്‍ ഗ്രോവര്‍, അക്ഷയ് ഒബ്രോയ് എന്നിവരാണ് പ്രധാന താരങ്ങള്‍. ഹൃത്വിക് റോഷൻ നായകനായി വേഷമിട്ടതില്‍ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് വിക്രം വേദയാണ്. തമിഴ് പ്രേക്ഷകരെ അമ്പരപ്പിച്ച ചിത്രമായ വിക്രം വേദയുടെ അതേ പേരിലുള്ള ഹിന്ദി റീമേക്കിലായിരുന്നു ഹൃത്വിക് റോഷൻ നായകനായി എത്തിയത്. സംവിധാനം പുഷ്‍കര്‍- ഗായത്രി ദമ്പതിമാരാണ്. ഹൃത്വിക് റോഷൻ നായകനായ ബോളിവുഡ് ചിത്രം ഭുഷൻ കുമാര്‍, കൃഷൻ കുമാര്‍, എസ് ശശികാന്ത് എന്നിവരാണ് നിര്‍മിച്ചത്.