തമിഴിലെ പ്രശസ്ത സംവിധായകനായ മണിരത്‌നവും, കമൽഹാസനും 36 വർഷങ്ങൾക്ക് ശേഷം ഒന്നിച്ചൊരുക്കുന്ന ചിത്രമാണ് 'തഗ് ലൈഫ്'. കമൽഹാസനൊപ്പം തൃഷ, സിമ്പു, ജോജു ജോർജ്, ഐശ്വര്യ ലക്ഷ്മി, ഗൗതം കാർത്തിക് തുടങ്ങിയവർ അഭിനയിക്കുന്ന ഈ ചിത്രത്തിന് എ.ആർ. റഹ്‌മാനാണ് സംഗീതം ഒരുക്കുന്നത്. കമൽഹാസന്റെ രാജ്കമൽ ഫിലിംസ് ഇൻ്റർനാഷണലും, മണിരത്നത്തിന്റെ മദ്രാസ് ടാക്കീസും, ഉദയനിധി സ്റ്റാലിന്റെ 'റെഡ് ജയൻ്റ് മൂവീസും' ചേർന്ന് ഒരുക്കുന്ന ഒരു ബ്രമ്മാണ്ട ആക്ഷൻ സിനിമയാണ് 'തഗ് ലൈഫ്'. ചെന്നൈ, ജയ്‌സാൽമീർ, ന്യൂഡൽഹി, സെർബിയ തുടങ്ങിയ സ്ഥലങ്ങളിലാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. കോളിവുഡിൽ വമ്പൻ പ്രതീക്ഷയോടെ ഒരുങ്ങിവരുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് തീർന്നു ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടന്നു വരുന്ന സാഹചര്യത്തിൽ തന്നെയാണ് ചിത്രത്തിൻ്റെ ഡിജിറ്റൽ റൈറ്റ്സ് 150 കോടി രൂപയ്ക്ക് വിറ്റതായുള്ള റിപ്പോർട്ടുകൾ ഇപ്പോൾ കോളിവുഡിൽ പുറത്തുവന്നിരിക്കുന്നത്. ഇത്രയും വലിയ തുകക്ക് ഇതുവരെ ഒരു തമിഴ് സിനിമയും വിറ്റിട്ടില്ല എന്നുള്ളത് ശ്രദ്ധേയമാണ്. VFX തുടങ്ങിയ പല പുതിയ സാങ്കേതിക വിഷയങ്ങളോട് കൂടി ചിത്രം ഒരുങ്ങിവരുന്നതിനാൽ അടുത്ത വർഷം മേയിൽ റിലീസ് ചെയ്യാനാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ആലോചിക്കുന്നതെന്നാണ് റിപ്പോർട്ട്.