മികച്ച വിദേശ ഭാഷ ചലച്ചിത്രത്തിനുള്ള ഓസ്‌കര്‍ പട്ടികയില്‍ നിന്നും ഇന്ത്യയുടെ എന്‍ട്രി ആയിരുന്നു ജൂഡ് ആന്റണി ജോസഫ് ചിത്രം '2018' പുറത്ത്.അര്‍മേനിയ, ഭൂട്ടാന്‍, ജര്‍മനി, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, ജപ്പാന്‍, മെക്‌സികോ തുടങ്ങീ പതിനഞ്ചോളം രാജ്യങ്ങളില്‍ നിന്നുള്ള 15 ചിത്രങ്ങളാണ് വിദേശ ഭാഷ ചിത്രത്തിനുള്ള അവസാന പട്ടികയിലുള്ളത്.ഫാളന്‍ ലീവ്‌സ്, ദി മോങ്ക് ആന്റ് ദി ഗണ്‍, അമേരികാട്‌സി, ദി പ്രൊമിസ്ഡ് ലാന്റ്, പെര്‍ഫെക്റ്റ് ഡേയ്‌സ്, ഫോര്‍ ഡോട്ടേഴ്‌സ് തുടങ്ങീ ചിത്രങ്ങളാണ് ഓസ്‌കര്‍ ചുരുക്ക പട്ടികയിലുള്ളത്.
കേരളം കണ്ട ഏറ്റവും വലിയ പ്രളയങ്ങളിലൊന്നായിരുന്നു 2018 ലെ പ്രളയം.അന്നത്തെ പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് '2018 എവരിവണ്‍ ഈസ് ഹീറോ'.ടോവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, ലാല്‍, അജു വര്‍ഗീസ്, അപര്‍ണ ബാലമുരളീ എന്നിവരാണ് ചിത്രത്തില്‍ മുഖ്യവേഷത്തിലെത്തിയത്.ചിത്രം ഈ വര്‍ഷത്തെ 100 കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു.