NEWS

2023 തമിഴ് സിനിമ - ഒരു റൗണ്ട് അപ്പ്!

News

 തമിഴിൽ പതിവുപോലെ 200ലധികം ചിത്രങ്ങൾ ഈ വർഷവും പുറത്തിറങ്ങി. എന്നാൽ  അതിൽ  ബിഗ് ബഡ്‌ജറ്റ്‌  ചിത്രങ്ങളേക്കാൾ ചെറിയ  ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. 2023-ൽ 'OTT'യിൽ റിലീസാകുന്ന ചിത്രങ്ങളുടെ എണ്ണവും കുറഞ്ഞു. പുറത്ത് വന്ന  മിക്ക സിനിമകളും നിരാശപ്പെടുത്തന്ന  തരത്തിലുള്ളതായിരുന്നു.  എങ്കിലും ചില ചിത്രങ്ങൾ അത്ഭുതപ്പെടുത്തുന്നവയുമായിരുന്നു. അത് കുറിച്ചുള്ള ഒരു റിപ്പോർട്ടാണ് ഇവിടെ നൽകുന്നത്.

വിജയ്-അജിത്ത് ഏറ്റുമുട്ടൽ

വർഷാരംഭത്തിൽ വിജയ്-യുടെ 'വാരിസു', അജിത്തിന്റെ 'തുണിവ്' എന്നിവ പൊങ്കലിനോടനുബന്ധിച്ച് റിലീസ് ചെയ്തിരുന്നു. ഈ ചിത്രങ്ങളിൽ അജിത്തിന്റെ തുണിവിനാണ് ആരാധകരുടെ പ്രശംസ അധികം ലഭിച്ചത്‌.  എന്നാൽ കളക്ഷനിൽ വാരിസ്സു തന്നെയാണ് മുന്നിൽ നിന്നത്.  കഴിഞ്ഞ കുറച്ച് വർഷങ്ങളായി തമിഴിൽ 200-ലധികം സിനിമകൾ പുറത്തിറങ്ങിയ സാഹചര്യത്തിൽ 2023ൽ 240-ലധികം സിനിമകൾ  പുറത്തിറങ്ങി.
  
കുറഞ്ഞ OTT റിലീസ്...
 
ഒ.ടി.ടി.യിൽ നേരിട്ട് റിലീസ് ചെയ്യുന്ന ചിത്രങ്ങളുടെ എണ്ണം ഈ വർഷം ഗണ്യമായി കുറഞ്ഞു. ആകെ 6 സിനിമകൾ മാത്രമാണ് പുറത്തിറങ്ങിയത്.

600 കോടിയിലധികം കളക്ഷൻ നേടിയ രണ്ടു ചിത്രങ്ങൾ...
 
2023-ൽ പുറത്തിറങ്ങിയ ചിത്രങ്ങളിൽ രജനികാന്തിന്റെ ‘ജയിലറും’ വിജയുടെ ‘ലിയോ’യും  600 കോടിയിലധികം കളക്ഷൻ നേടി എന്നാണ് റിപ്പോർട്ട്. ആദ്യ ഭാഗത്തിന്റെ കളക്ഷൻ മറികടക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന 'പൊന്നിയിൻ സെൽവൻ-2' 300 കോടിയോളം മാത്രമേ കളക്ഷൻ നേടിയുള്ളൂ. വിജയ്-യുടെ 'വാരിസു' 300 കോടിയും, അജിത്തിന്റെ 'തുണിവ്' 250 കോടിയും നേടി എന്നാണ് റിപ്പോർട്ട്.  
ധനുഷിന്റെ 'വാത്തി', വിശാൽ, എസ്.ജെ.സൂര്യ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ‘മാർക്ക് ആന്റണി’ എന്നീ ചിത്രങ്ങൾ 100 കോടി കളക്ഷൻ നേടി.


നായകന്മാരിൽ ആരാണ് മുന്നിൽ?
 ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച നടന്മാരിൽ വിജയ് ആന്റണിയാണ് ഒന്നാം സ്ഥാനത്ത്.  (ചിത്രങ്ങൾ - തമിഴരശൻ, പിച്ചൈക്കാരൻ-2, കൊലൈ, രത്തം).  രണ്ടാം സ്ഥാനത്ത് സന്താനമാണ്. (ഡിഡി റിട്ടേൺസ്, കിക്ക്, 80-ന്റെ ബിൽഡപ്പ് എന്നീ ചിത്രങ്ങൾ...).

നായികമാരിൽ ആരാണ് മുന്നിൽ?

ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച നടിമാർ - ഐശ്വര്യ രാജേഷ് (റൺ ബേബി റൺ, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, സൊപ്പന സുന്ദരി, ഫർഹാന, തീരാ കാതൽ), രണ്ടാം സ്ഥാനാം പിടിച്ചത്  പ്രിയ ഭവാനി ശങ്കരാണ് (ചിത്രങ്ങൾ - അകിലൻ, പത്ത് തല, രുദ്രൻ, കളിപ്പാട്ടം), മൂന്നാം സ്ഥാനത്ത് മഹിമ നമ്പ്യാരാണ്.  (ചന്ദ്രമുഖി-2, 800, രക്തം, രാജ്യം).

വിസ്മയിപ്പിച്ച 'യോഗി' ബാബു

നായകനായും, ഹാസ്യ  കഥാപാത്രങ്ങളിൽ അഭിനയിച്ചും അധികം ചിത്രങ്ങളിൽ അഭിനയിച്ച താരം എന്ന    പ്രശസ്തി യോഗി ബാബുവാണ് നേടിയിരിക്കുന്നത്. വാരിസു, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, ഇരുമ്പൻ, കോസ്തി, യാനൈ മുഖൻ, തമിഴരശൻ, പിച്ചൈക്കാരൻ-2, കാസേതാൻ കടവുളഡാ' ടക്കർ, മാവീരൻ, എൽ.ജി.എം, ജയിലർ, പാർട്ണർ തുടങ്ങി നിരവധി ചിത്രങ്ങളിൽ യോഗി ബാബു അഭിനയിച്ചിട്ടുണ്ട്.


ശ്രദ്ധ നേടിയ നവാഗത സംവിധായകർ

പ്രശംസ നേടിയ നവാഗത സംവിധായകരിൽ  ഗണേഷ് കെ.ബാബു (ദാദ), മന്ദിരമൂർത്തി (അയോധി), വിനായക് ചന്ദ്രശേഖരൻ (ഗുഡ് നൈറ്റ്), വിജയ് ആന്റണി (പിച്ചൈക്കാരൻ 2), വിഘ്നേഷ് രാജ (പോർ തൊഴിൽ), രാം സംഗയ്യ (ദണ്ടാട്ടി), രാംകുമാർ ബാലകൃഷ്ണൻ (പാർക്കിങ്) എന്നിവരാണ് സ്ഥാനം പിടിച്ചിരിക്കുന്നത്.   

ശ്രദ്ധേയമായ ചിത്രങ്ങൾ

തലൈക്കൂത്തൽ, ഫർഹാന, എറുമ്പ്, തീരാ കാതൽ, ദണ്ഡട്ടി, നൂഡിൽസ്, സിത്ത, ഇരുകപറ്റ്, കുഗങ്ങൾ, കിട, ജോ, പാർക്കിങ് തുടങ്ങി നിറയെ വ്യത്യസ്ത  കഥാ സന്ദർഭങ്ങളിൽ ഒരുങ്ങിയ ചിത്രങ്ങൾ 2023-ൽ   റിലീസായി. എന്നാൽ ബോക്സ് ഓഫീസിൽ കളക്ഷനിൽ ഇതിൽ രണ്ടു മൂന്ന് ചിത്രങ്ങൾ മാത്രമേ ലാഭം നേടിയുള്ളൂ! റിലീസായ ഇരുനൂറ്റി നാൽപതോളം ചിത്രങ്ങളിൽ ഏകദേശം 20 ചിത്രങ്ങൾ മാത്രമേ നിർമ്മാതാക്കൾക്കും, വിതരണക്കാർക്കും, തിയേറ്റർ ഉടമകൾക്കും ലാഭം നൽകിയുള്ളൂ.


LATEST VIDEOS

Top News