NEWS

തമിഴില്‍ ഈ മാസം എത്തുന്നത്‌ 4 ചിത്രങ്ങള്‍

News

തമിഴ് സിനിമാ പ്രേമികള്‍ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രങ്ങളായ വിടുതലൈ, പത്ത് തലൈ,കണ്ണയ് നമ്പാതെ, അഖിലന്‍ തുടങ്ങിയ ചിത്രങ്ങളുടെ റിലീസ് ഈ മാസം ഉണ്ടാകും.

വിടുതലൈ

വിജയ്‌ സേതുപതി, സൂരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന വിടുതലൈ മാര്‍ച്ച് 31 ന് റിലീസ് ചെയ്യും. പ്രശസ്ത തമിഴ് മലയാളം സാഹിത്യകാരനായ ബി.ജയമോഹനാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്.ജയമോഹന്റെ തന്നെ തൂയവന്‍ എന്ന ചെറുകഥയെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്‍റെ ഓഡിയോ ലോന്ജും ട്രെയിലര്‍ ലോന്ജും മാര്‍ച്ച് 8 ന് റിലീസ് ചെയ്യും. ഇളയരാജയാണ് വിടുതലൈയുടെ സംഗീതം സംവിധാനം നിര്‍വഹിക്കുന്നത്.

പത്ത്തലൈ

ചിലമ്പരശന്‍ നായകനാകുന്ന പത്ത്തലൈ ഈ മാസം 30 ന് റിലീസ് ചെയ്യും. ഒബേലി എന്‍ കൃഷ്ണ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഗൌതം കാര്‍ത്തിക്കും പ്രിയ ഭവാനി ശങ്കറും ആണ് പ്രധാന വേഷത്തിലെത്തുന്നത്.പോലീസ് ഗ്യാങ്ങ്സ്റ്റര്‍ വിഭാഗത്തില്‍പ്പെടുന്ന പത്ത് തലൈ കന്നട ചിത്രമായ മുഫ്തിയുടെ റീമേക്കാണ്. അധോലോക നേതാവിന്‍റെ വേഷത്തിലാണ് ചിമ്പു ചിത്രത്തില്‍ എത്തുന്നത്‌.എ.ആര്‍ റഹ്മാന്‍ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

കണ്ണയ് നമ്പാതെ

ഉദയനിധി സ്റ്റാലിന്‍ നായകനാകുന്ന കണ്ണയ് നമ്പാതെ എന്ന ചിത്രം മാര്‍ച്ച് 17 ന് തീയേറ്ററുകളില്‍ എത്തും. മു.മാരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ആത്മിക, സുഭിക്ഷ തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാര്‍. ഏറെ നാളത്തെ ഇടവേളക്ക് ശേഷം ഭൂമിക ചൌള തിരിച്ചു വരുന്ന ചിത്രംകൂടിയാണിത്‌. സാം സി.എസ് ആണ് സംഗീതം.

അഖിലന്‍

ജയം രവിയെ നായകനാക്കി എന്‍.കല്യാണ കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അഖിലന്‍.പ്രിയ ഭവാനി ശങ്കറാണ് ചിത്രത്തിലെ നായിക. കടലിന്‍റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഒരു അധോലോക നേതാവിന്‍റെ വേഷത്തിലാണ് ജയം രവി എത്തുന്നത്‌.മാര്‍ച്ച് 10 ന് അഖിലന്‍ തീയേറ്ററുകളില്‍ എത്തും.


LATEST VIDEOS

Exclusive