NEWS

തമിഴ് സിനിമയിലെ 4 മുൻനിര നടന്മാർക്ക് വിലക്ക്!

News

തമിഴ് സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട സംഘടനകളിലൊന്നാണ് നിർമ്മാതാക്കളുടെ സംഘടന!  ഈ അസോസിയേഷന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ഇന്നലെ ചെന്നൈയിൽ നടക്കുകയുണ്ടായി. അപ്പോൾ തമിഴ് സിനിമയിലെ നാല് മുൻനിര നടന്മാരായ ചിമ്പു, ധനുഷ്, വിശാൽ, അഥർവ എന്നിവർ പുതിയ ചിത്രങ്ങളിൽ അഭിനയിക്കുന്നതിൽ നിന്ന് വിലക്കാൻ യോഗം തീരുമാനിച്ചു അത് സംബന്ധമായ  വാർത്തകൾ പുറത്തുവിട്ടിട്ടുണ്ട്.  

അതിൽ "അൻബാനവൻ അസരാധവൻ അടങ്ങാത്തവൻ" എന്ന സിനിമയുടെ നിർമ്മാതാവായ മൈക്കൽ രായപ്പനും,  ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സിമ്പുവിനും ഇടയിലുള്ള പ്രശ്നങ്ങൾ സംബന്ധമായുള്ള ചർച്ചകൾക്ക് സിമ്പു സഹകരിക്കുന്നില്ല എന്ന കാരണം കൊണ്ടാണ് സിമ്പുവിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.  

അതുപോലെ ഇപ്പോഴത്തെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റായ മുരളി രാമസാമി നിർമ്മിക്കുന്ന ഒരു സിനിമയിൽ ധനുഷ് ആണ് നായകനായി അഭിനയിക്കുന്നത്. എന്നാൽ, ഈ ചിത്രത്തിന്റെ ചിത്രീകരണത്തിന് സഹകരിക്കാതെ ധനുഷ് ചിത്രം പാതിവഴിയിൽ നിർത്തി നിർത്തിവെച്ചിരിക്കുകയാണ്.  ഈ കാരണം ഉന്നയിച്ചാണ് ധനുഷിനെ വിലക്കിയിരിക്കുന്നത്. 

 നിലവിൽ അഭിനേതാക്കളുടെ യൂണിയൻ സെക്രട്ടറിയായ പ്രവർത്തിച്ചുവരുന്ന വിശാൽ നേരത്തെ പ്രൊഡ്യൂസേഴ്‌സ് യൂണിയൻ പ്രസിഡന്റായിരുന്നു. അന്ന് അസോസിയേഷന്റെ പണം കൃത്യമായി കൈകാര്യം ചെയ്തിരുന്നില്ല. അതിന്റെ അടിസ്ഥാനത്തിലാണ് വിശാലിനെ വിലക്കിയിരിക്കുന്നത്.
 ഒരു ചിത്രം സംബന്ധമായി നടൻ അഥർവയ്‌ക്കെതിരെ നിർമ്മാതാവ് മതിയഴഗൻ നൽകിയ പരാതിയിൽ അഥർവയുടെ ഭാഗത്ത് നിന്നും യാതൊരു പ്രതികരണവും ഉണ്ടാകാത്തതിനെ തുടർന്നാണ് അഥർവയെ സിനിമയിൽ നിന്നും നിരോധിച്ചിരിക്കുന്നത്.  

ഇങ്ങിനെ സിമ്പു, ധനുഷ്, വിശാൽ, അഥർവ എന്നിവർക്ക് എതിരായി നിർമ്മാതാക്കളുടെ സംഘടന  വിലക്ക് ഏർപ്പെടുത്തിയിരിക്കുന്ന വാർത്ത ഇപ്പോൾ കോളിവുഡിൽ ചർച്ചയായിരിക്കുകയാണ്. ഈ വിഷയത്തിൽ  അഭിനേതാക്കളുടെ സംഘടനയായ 'നടികർ സംഘം' എന്ത് ചെയ്യാൻ പോകുന്നുവെന്നത്  കണ്ടറിയണം.


LATEST VIDEOS

Top News