NEWS

കമൽഹാസന്റെ 'ഇന്ത്യൻ-2'വിൽ മരണപ്പെട്ട 4 താരങ്ങൾ...

News

തമിഴ് സിനിമയിൽ പ്രശസ്ത ഹാസ്യ നടന്മാരായി തിളങ്ങിയ വിവേക്, മനോബാല, സ്വഭാവ നടനായ മാരിമുത്തു എന്നിവരും അഭിനയിക്കുന്നുണ്ട്.

തമിഴ് സിനിമയിലെ ബ്രമ്മാണ്ട ചിത്രങ്ങളുടെ സംവിധായകനായ ശങ്കറിന്റെയും, കമൽഹാസന്റെയും  കൂട്ടുകെട്ടിൽ ഒരുങ്ങിവരുന്ന 'ഇന്ത്യൻ-2'വിന്റെ ചിത്രീകരണം ഇപ്പോൾ അവസാന ഘട്ടത്തിലെത്തിയിരിക്കുകയാണ്. ഈ ചിത്രത്തിൽ കമൽഹാസ്സനൊപ്പം എസ്.ജെ.സൂര്യ, ബോബി സിംഹ, കാജൽ അഗർവാൾ, രകുൽ പ്രീത്‌സിംഗ്, പ്രിയഭവാനി ശങ്കർ തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നുണ്ട്. ഇവർക്കൊപ്പം മലയാള സിനിമയിൽ പ്രഗൽഭ നടനായി തിളങ്ങിയ നെടുമുടി വേണു, തമിഴ് സിനിമയിൽ പ്രശസ്ത ഹാസ്യ നടന്മാരായി തിളങ്ങിയ വിവേക്, മനോബാല, സ്വഭാവ നടനായ മാരിമുത്തു എന്നിവരും അഭിനയിക്കുന്നുണ്ട്.

എന്നാൽ ഈ നാല് നടമാരും ഇപ്പോൾ ജീവനോടെയില്ല എന്നുള്ളത് 'ഇന്ത്യൻ-2'വിന്റെ അണിയറ പ്രവർത്തകരെ മാത്രമല്ല സിനിമാ ആരാധകരെയും ദുഃഖിതരാക്കിയിരിക്കുകയാണ്. കാരണം ഈ നാല് നടന്മാരും ആരാധകരുടെ ഹൃദയങ്ങളിൽ സ്ഥാനം പിടിച്ച താരങ്ങളാണ്. 'ഇന്ത്യൻ' സിനിമയുടെ ആദ്യ ഭാഗത്തിൽ നെടുമുടി അവതരിപ്പിച്ച പോലീസ് വേഷം വളരെയേറെ ശ്രദ്ധ നേടിയ ഒരു കഥാപാത്രമായിരുന്നു. അതിനാൽ രണ്ടാം ഭാഗത്തിൽ  നെടുമുടി വേണു അവതരിപ്പിക്കുന്ന കഥാപാത്രം എങ്ങിനെയുള്ളതായിരിക്കും എന്നറിയുവാൻ ആരാധകർ വളരെ  ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.


LATEST VIDEOS

Top News