സകല കളക്ഷന്‍ റിക്കോര്‍ഡുകളും ഭേദിച്ച് കുതിപ്പ് തുടരുകയാണ് ജയിലര്‍. 8 ദിവസം കൊണ്ട് ലോകവ്യാപകമായി 400 കോടി രൂപയാണ് ഇതിനോടകം ആഗോള ബോക്സോഫീസില്‍ നിന്ന് ജയിലര്‍ കാരസ്ഥമാക്കിയത്. റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ 75 കോടി രൂപയാണ് ജയിലര്‍ നേടിയത്. ആദ്യ ആഴ്ച 375 കോടി രൂപ കളക്ഷന്‍ നേടിയെന്ന് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ തന്നെ പുറത്ത്വിട്ടിരുന്നു. ഒടുവിലായി ഇറങ്ങിയ രജനി ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗ്രോസ്സ് കളക്ഷന്‍ നേടുന്ന ചിത്രമാണ് ജയിലര്‍. മോഹന്‍ലാലിന്‍റെയും കന്നട സൂപ്പര്‍ താരം ശിവരാജ് കുമാറിന്‍റെയും സാന്നിദ്ധ്യം ജയിലറിനു നല്‍കിയ മൈലേജ് ചെറുതൊന്നുമല്ല.സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധിമാരൻ നിർമിച്ച ജയിലര്‍ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് നെല്‍സണ്‍ ദിലീപ് കുമാറാണ്.