അർജുൻ റെഡ്ഡി എന്ന ചിത്രത്തിലൂടെ ഇന്ത്യൻ സിനിമാ ലോകത്ത് വലിയ തരംഗം സൃഷ്ടിക്കുകയും തന്റേതായ സ്ഥാനം കണ്ടെത്തുകയും ചെയ്ത താരമാണ് വിജയ് ദേവരകൊണ്ട. അഭിനയത്തിലൂടെ ഒരുപാട് ആരാധികമാരുടെ മനം കവർന്ന ഹോട്ട് ആൻ്റ് ഹാൻഡ്സം താരമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുളള താരമാണ്.
താരത്തിന്റെ ചിത്രങ്ങളും വാർത്തകളും ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. ഒടുവിലായി പുറത്തിറങ്ങിയ താരത്തിൻ്റെ ചിത്രം ലൈഗർ വൻ പരാജയമായിരുന്നു. ഇത് നടനെ മാനസികമായി തളർത്തിയിരുന്നു. ഇതിനെ തുടർന്ന് വിജയ് സിനിമയിൽ നിന്നും ഇടവേള എടുത്തു.
ഇപ്പോഴിതാ പുതിയ ചിത്രം ഒരുങ്ങുകയാണ്. ഗൗതം തിന്നനുരിക്കൊപ്പമാണ് പുതിയ ചിത്രം. വിഡി12 എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. പൊലീസുകാരന്റെ വേഷത്തിലാണ് വിജയ് എത്തുന്നതെന്നാണ് പുറത്തു വരുന്ന വിവരം. ചിത്രത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെ നടന്റെ പ്രതിഫലമാണ് വാർത്തകളിൽ ഇടംപിടിക്കുകയാണ്.
പുറത്തു വരുന്ന റിപ്പോർട്ട് പ്രകാരം 45 കോടിയാണത്രെ ഈ ചിത്രത്തിനായി നടൻ വാങ്ങുന്നത് എന്നാണ്. 100 കോടി ബജറ്റിൽ ഒരുങ്ങിയ ലൈഗറിന് ലഭിച്ചതിനേക്കാൾ ഇരട്ടി പ്രതിഫലമാണിത്. 35 കോടി രൂപയാണ് ലൈഗറിന് നടൻ വാങ്ങിയത്.