NEWS

'വിജയ്-67'-ൽ വിജയ്ക്കൊപ്പം എത്തുന്ന 9 താരങ്ങൾ... ഷൂട്ടിങ്ങിനായി കാഷ്മീരിലേക്ക് സ്വകാര്യ വിമാനത്തിൽ പറന്ന ടീം!

News

'മാസ്റ്റര്‍' എന്ന വമ്പൻ വിജയം കൊയ്ത ചിത്രത്തിനു ശേഷം ലോകേഷ് കനകരാജും, വിജയ്‍യും ഒന്നിക്കുന്ന ചിത്രമാണ് 'വിജയ്-67'. ഈ ചിത്രത്തിന്റെേ ചിത്രീകരണം ജനുവരി 2-ന് ആരംഭിച്ചിരുന്നു.

എന്നാൽ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഈയിടെയാണ് നടന്നത്. അതിനെ തുടർന്ന് ചിത്രത്തിൽ ഭാഗമാകുന്നവരുടെ വിവരങ്ങളും നിർമ്മാതാക്കള്‍. പുറത്തുവിട്ടിട്ടുണ്ട്. അതിന്റെ ഭാഗമായി ചിത്രത്തിൽ വിജയ്ക്കൊപ്പം എത്തുന്ന ഒൻപതു താരങ്ങൾ കുറിച്ചുള്ള വിവരങ്ങൾ ഇങ്ങിനെയാണ്‌.

ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ് അക്കൂട്ടത്തിലെ ഏറ്റവും വലിയ താരം! തമിഴ് സിനിമയിലെ പ്രശസ്ത നടിയായ പ്രിയാ ആനന്ദ്, നൃത്ത സംവിധായകനായ സാൻഡി്, സംവിധായകന്‍ മിഷ്കിന്‍, മൻസൂർ അലിഖാന്‍, സംവിധായകനും, നടനുമായ ഗൌതം വസുദേവ് മേനോന്‍, അർജുൻ എന്നിവർക്കൊപ്പം മലയാളത്തില്‍ നിന്നും മാത്യു തോമസും ചിത്രത്തിന്റെ് ഭാഗമാവുന്നുണ്ട്. വിജയ്‌ക്കൊപ്പം നായകിയായി വരുന്നത് തൃഷയാണ് എന്നുള്ള വിവരം മുൻപ് നൽകിയിരുന്നു. അനിരുദ്ധ് രവിചന്ദ്രനാണു സംഗീത സംവിധാനം നിർവഹിക്കുന്നത്. ഛായാഗ്രഹണം മനോജ് പരമഹംസയാണ്.

ചെന്നൈയിൽ നടന്ന ആദ്യഘട്ട ചിത്രീകരണത്തിനെ തുടർന്ന് ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണത്തിനായി ഇന്നലെ 'വിജയ്-67' ടീം പ്രത്യേക വിമാനത്തിൽ കാഷ്മീരിലേക്കു പറന്നു. കാഷ്മീരിൽ ഒന്നര മാസകാലത്തോളം ചിത്രീകരണം നടക്കും എന്നാണു പറയപ്പെടുന്നത്. 'മാനഗരം', 'കൈതി', 'മാസ്റ്റർ', 'വിക്രം' എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾ നൽകി ഇന്ത്യൻ സിനിമയിൽ തന്നെ പ്രശസ്തനായിരിക്കുന്ന ലോഗേഷ് കനകരാജ് ഒരുക്കുന്ന ഈ ചിത്രം ഇന്ത്യൻ സിനിമയിൽ തന്നെ ചലനം സൃഷ്ടിക്കുന്ന ഒരു ചിത്രമായിരിക്കും എന്നാണു പറയപ്പെടുന്നത്. അത്ര പ്രതീക്ഷയാണ് സിനിമാ ആരാധകർക്കിടയിലും, കോളിവുഡിലുള്ളവർക്കിടയിലും ഈ ചിത്രം ഉണ്ടാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ അടുത്ത അപ്ഡേറ്റുകൾക്കും, പുതിയ വാർത്തകൾക്കുമായി കാത്തിരിക്കാം!


LATEST VIDEOS

Top News