NEWS

മകളെ നായികയാക്കിയും, മരുമകനെ നായകനാക്കിയും സിനിമ നിർമ്മിക്കുന്ന തമിഴിലെ പ്രശസ്ത നടൻ...

News

തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത നടനായ അർജുൻ്റെ മകളാണ് ഐശ്വര്യ. പിതാവിന്റെ വഴിയിൽ തന്നെ അഭിനയ രംഗത്തിറങ്ങിയ ഐശ്വര്യയുടെ ആദ്യത്തെ ചിത്രം വിശാൽ നായകനായ ‘പട്ടത്തു യാനൈ’യാണ്. ഈ ചിത്രത്തിന് വേണ്ടത്ര സ്വീകാര്യത ലഭിക്കാത്തതിനാൽ പിന്നീട് ഐശ്വര്യയ്ക്ക് അവസരങ്ങളൊന്നും ലഭിച്ചില്ല. അതിനെ തുടർന്ന് അർജുൻ തൻ്റെ മകൾ ഐശ്വര്യക്കായി തമിഴിലും, കന്നഡയിലുമായി ഒരു സിനിമ സംവിധാനം ചെയ്തു നിർമ്മിച്ചു. തമിഴിൽ 'സൊല്ലിവിടവാ' എന്ന പേരിലും കന്നഡയിൽ 'പ്രേമ പർഹ' എന്ന പേരിലുമായി പുറത്തിറങ്ങിയ ഈ ചിത്രവും വേണ്ടത്ര ശ്രദ്ധ നേടിയില്ല. അതുപോലെ തമിഴ് സിനിമയിലെ മറ്റൊരു പ്രശസ്ത നടനായ തമ്പി രാമയ്യയുടെ മകനാണ് ഉമാപതി. ഇദ്ദേഹവും അച്ഛന്റെ വഴിൽ അഭിനയരംഗത്തേക്ക് വന്ന് ആദ്യമായി ഹീറോയായി അഭിനയിച്ച ചിത്രമാണ് 'അതാകപട്ടത്തു മഹാജനങ്ങളേ'. ഈ ചിത്രവും ആരാധകരുടെ ശ്രദ്ധ നേടുകയുണ്ടായില്ല. ഈ ചിത്രത്തിന് ശേഷം ഉമാപതി 'മണിയാർ കുടുംബം', 'തിരുമണം', 'തണ്ണിവണ്ടി' എന്നീ ചിത്രങ്ങളിൽ ഹീറോയായി അഭിനയിച്ചെങ്കിലും ഈ ചിത്രങ്ങളെല്ലാം പരാജയമായിരുന്നു. ഈ സാഹചര്യത്തിലാണ് ഉമാപതിക്കും, ഐശ്വര്യക്കും ഇടയിൽ പ്രണയം ഉണ്ടാകുകയും, രണ്ടു പേരുടെയും വീട്ടുകാർ സമ്മതത്തോടെ ഇവരുടെ വിവാഹം ഈയിടെ ചെന്നൈയിൽ നടക്കുകയും ചെയ്തത്. വിവാഹം കഴിഞ്ഞാലും രണ്ടു പേർക്കും അഭിനയത്തോടുള്ള മോഹം കുറയുകയുണ്ടായില്ല. അതിനാൽ തന്റെ മകളെയും, മരുമകനെയും നായകൻ നായകിയാക്കി ഒരു ചിത്രം നിർമ്മിക്കാൻ തീരുമാനിച്ചിരിക്കുകയാണ് നടനും, സംവിധായകനും, നിർമ്മാതാവുമായ അർജുൻ. ഒരു യുവ നവാഗത സംവിധായകനായിരിക്കുമത്രേ ഈ ചിത്രം സംവിധാനം ചെയുന്നത്. ഇത് സംബന്ധപെട്ട വിജ്ഞാപനം ഉടൻ പുറത്തിറങ്ങുമെന്നും, അതിനെ തുടർന്ന് ചിത്രീകരണം തുടങ്ങുമെന്നുമാണ് പറയപ്പെടുന്നത്. .


LATEST VIDEOS

Top News