NEWS

സിദ്ദിഖിന് കണ്ണീർ പ്രണാമവുമായി വൻ ജനപ്രവാഹം

News

കൊച്ചി:ഇന്നലെ അന്തരിച്ച സംവിധായകന്‍ സിദ്ദിഖിന് ആദരം അർപ്പിക്കാൻ  കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക്  ചലച്ചിത്ര പ്രവർത്തകരുടെയും പൊതുജനങ്ങളുടെയും പ്രവാഹം. ഇന്നു രാവിലെ എട്ടരയോടെയാണ് ഇൻഡോർ സ്റ്റേഡിയത്തിൽ മൃതദേഹം  പൊതുദര്‍ശനത്തിന് എത്തിച്ചത്. അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ചലച്ചിത്രമേഖലയിലെ നിരവധി പേര്‍ എത്തി. സംവിധായകനും നടനുമായ ലാല്‍, വിനീത്, ജയറാം, കലാഭവന്‍ പ്രസാദ്, ടൊവിനോ തോമസ്, മിഥുന്‍ രമേശ് തുടങ്ങിയവന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഉണ്ട്.  കാക്കനാട് പള്ളിക്കരയിലെ വീട്ടില്‍ നിന്നാണ് മൃതേദഹം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ എത്തിച്ചത്. ഖബറടക്കം വൈകീട്ട് ആറിന് എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

ചൊവ്വാഴ്ച വൈകിട്ട് 9 മണിയോടെയാണ് സിദ്ദിഖ് കൊച്ചി അമൃത ആശുപത്രിയില്‍ അന്തരിച്ചത്. 63 വയസായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഒരുമാസമായി ചികിത്സയിലായിരുന്നു. പെട്ടെന്നുണ്ടായ ഹൃദയാഘാതത്തിന് പിന്നാലെയാണ്  ആരോഗ്യനില വഷളായതും അന്ത്യശ്വാസം വലിച്ചും.    


LATEST VIDEOS

Top News