തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ കാർത്തി അഭിനയിച്ച് അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രങ്ങൾ 'വാ വാത്തിയാരെ', 'സർദാർ-2' എന്നിവയാണ്. ഈ ചിത്രങ്ങളുടെ ഷൂട്ടിങ്ങ് തീർന്നതിനെ തുടർന്ന് കാർത്തി ഇപ്പോൾ 'മാർഷൽ' എന്ന ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. 'ഡ്രീം വാരിയർ പിക്ചർസ്' എന്ന ബാനറിൽ എസ്.ആർ.പ്രഭു വളരെ ബ്രമ്മാണ്ഡമായി നിർമ്മിക്കുന്ന ചിത്രമാണ് 'മാർഷൽ'. കാർത്തി ഇതുവരെ അഭിനയിച്ച ചിത്രങ്ങളിൽ അധിക ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം കൂടിയാണ് ഇത്.
1960 കാലഘട്ടത്തിൽ നടന്ന ചില സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുങ്ങിവരുന്നത്. വിക്രം പ്രഭു. ലാൽ എന്നിവർ പ്രധാന കഥാപാത്രങ്ങളിൽ അഭിനയിച്ച് 'ഠാണാക്കാരൻ' എന്ന ചിത്രം സംവിധാനം ചെയ്ത തമിഴ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഇതിൽ കാർത്തിക്കൊപ്പം കല്യാണി പ്രിയദർശനാണ് നായ്കിയായി അഭിനയിക്കുന്നത്. ഇവർക്കൊപ്പം സത്യരാജ്, പ്രഭു, ലാൽ, ജോൺ കൊക്കൻ, ഈശ്വരി റാവ് എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിന് സായ് അഭയങ്കർ ആണ് സംഗീതം നൽകുന്നത്.
അഞ്ച് ഭാഷകളിലായി റിലീസാകാനിരിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഇപ്പോൾ രാമേശ്വരം കേന്ദ്രീകരിച്ച് നടന്നുവരികയാണ്. ഇതിനായി രാമേശ്വരത്തെ 1960 കാലഘട്ടത്തെ പ്രതിഫലിപ്പിക്കുന്നത് മാതിരി ഒരു ഗംഭീര സെറ്റ് ഒരുക്കിയതിലാണ് ഇപ്പോൾ ചിത്രീകരണം പുരോഗമിക്കുന്നത്. ഈ കൂറ്റൻ സെറ്റ് കാണുന്ന എല്ലാവരും തീർച്ചയായും 1960 കളിലേക്ക് കൊണ്ടുപോകപ്പെടും എന്നാണ് പറയപ്പെടുന്നത്. അത്രത്തോളം വളരെ ഗംഭീരമായ തരത്തിലാണത്രെ ആ സെറ്റ് ഒരുക്കിയിരിക്കുന്നത്.