കമൽഹാസൻ ഇപ്പോൾ 'ഇന്ത്യൻ-2'വിലാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞതും മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് കമൽഹാസൻ അഭിനയിക്കാനിരിക്കുന്നത് എന്നും ഈ ചിത്രത്തിൽ കമൽഹാസന്റെ ഒപ്പം നായകിയായി അഭിനയിക്കാൻ നയൻതാരയുമായി ചിത്രത്തിന്റെ അണിയറപ്രവർത്തകർ ചർച്ചകൾ നടത്തി വരികയാണെന്നുള്ള വിവരം കുറച്ചു ദിവസങ്ങൾക്കു മുൻപ് നൽകിയിരുന്നു. എന്നാൽ ചില കാരണങ്ങളാൽ നയൻതാര ഈ ചിത്രത്തിൽ അഭിനയിക്കുവാൻ വിസ്സമ്മതിച്ചതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നു കൊണ്ടിരിക്കുന്നത്. ഇതിനെ തുടർന്ന് ബോളിവുഡ് താരമായ വിദ്യാബാലനെ നായികയാക്കാൻ ചിത്രത്തിന്റെ അണിയറപ്രവർത്തകർ അവരുമായി ഇപ്പോൾ ചർച്ച നടത്തി വരികയാണെന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ' നായകൻ' എന്ന ചിത്രത്തിന് ശേഷം മുപ്പത്തഞ്ചു വർഷങ്ങൾക്കപ്പുറം മനിരതനവും, കമൽഹാസ്സനും ഒന്നിക്കുന്ന ഈ ചിത്രത്തിൽ അഭിനയ്ക്കാൻ വിദ്യാ ബാലൻ താല്പര്യം കാണിക്കും എന്ന് തന്നെയാണ് പറയപ്പെടുന്നത്. കാരണം ഈ രണ്ടു പ്രശസ്ഥരുടെ കൂടെ വിദ്യാ ബാലൻ ഇതുവരെ പ്രവർത്തിച്ചിട്ടില്ല എന്നുള്ളത് തന്നെ.അജിത്തിനൊപ്പം ''നേർകൊണ്ട പാർവൈ' എന്ന ചിത്രത്തിലൂടെയാണ് വിദ്യാ ബാലൻ കോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.