തമിഴ് സിനിമയിലെ മുൻനിര സംവിധായകന്മാരിൽ ഒരാളായ എ.ആർ. മുരുകദാസ് സംവിധാനം ചെയ്തു അവസാനമായി പുറത്തു വന്ന ചിത്രം രജനികാന്ത് നായകനായ 'ദർബാർ' ആണ്.
2020 ജനുവരിയിൽ പുറത്തിറങ്ങിയ ഈ ചിത്രം റിലീസായി മൂന്ന് വർഷം പിന്നിടുകയാണ്. എന്നാൽ ഈ ചിത്രത്തിനു ശേഷം എ.ആർ. മുരുകദാസ് സംവിധാനം ചെയ്യുന്നതായി ഒരു ചിത്രത്തിന്റെയും ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടിട്ടില്ല. .
ഒരു കുരങ്ങിനെ ആസ്പദമാക്കി ഒരു ആനിമേഷൻ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നു എ.ആർ. മുരുകദാസ് എന്നുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ പിന്നീട് അത് സംബന്ധമായ യാതൊരു റിപ്പോർട്ടുകളും പുറത്തു വരുകയുണ്ടായില്ല. അതുപോലെ തെലുങ്കിലും, ഹിന്ദിയിലും സിനിമകൾ സംവിധാനം ചെയ്യാൻ പോകുന്നു എന്നുള്ള റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. എന്നാൽ അതും വാർത്തകളോട് മാത്രം നിന്നുപോവുകയാണുണ്ടായത്.
ഇങ്ങിനെയുള്ള സാഹചര്യത്തിലാണ് ഇപ്പോൾ തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ ശിവകാർത്തികേയനെ നായകനാക്കി എ.ആർ. മുരുകദാസ് സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കങ്ങൾ ചെയ്തു വരികയാണ് എന്നുള്ള വാർത്ത പുറത്തു വന്നിരിക്കുന്നത്. ശിവകാർത്തികേയന്റെ 'മാൻ കരാത്തെ'എന്ന ചിത്രത്തിന്റെ നിർമ്മാണത്തിൽ എ.ആർ.മുരുകദാസും പങ്കെടുത്തിരുന്നു. അപ്പോൾ മുതലേ എ.ആർ. മുരുകദാസും, ശിവകാർത്തികേയനും ചേർന്ന് ഒരു സിനിമ ചെയ്യും എന്നുള്ള വാർത്തകൾ ഉണ്ടായിരുന്നു. ഇപ്പോൾ ആ വാർത്ത നടക്കുവാൻ പോകുകയാണ്. തെലുങ്ക് സിനിമയിലെ സൂപ്പർ താരം മഹേഷ് ബാബുവിനെ നായകനാക്കി എ.ആർ. മുരുകദാസ് സംവിധാനം ചെയ്ത 'സ്പൈഡർ' എന്ന ചിത്രം നിർമ്മിച്ച മധുവാണത്രേ ഈ ചിത്രം നിർമ്മിക്കുന്നത്. ഇത് സംബന്ധമായുള്ള ചർച്ചകൾ ഇപ്പോൾ നടന്നു വരികയാണ് എന്നും ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം അടുത്തുതന്നെ ഉണ്ടാകുമെന്നുമാണ് പറയപ്പെടുന്നത്.