NEWS

സൂപ്പർഹിറ്റ് സംവിധായകൻ ലോഗേഷ് കനഗരാജിന്റേതായി അടുത്തടുത്ത് വരാനിരിക്കുന്ന 5 ചിത്രങ്ങളുടെ ഒരു റിപ്പോർട്ട്!

News

തമിഴ് സിനിമയിലെ മാത്രമല്ല ഇന്ത്യൻ സിനിമയിൽ തന്നെ ഇപ്പോൾ 'Most Wanted' സംവിധായകനാണ് ലോഗേഷ് കനഗരാജ്. 'മാനഗരം' എന്ന  ചിത്രത്തിലൂടെ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം അടുത്തതായി കാർത്തിക്കൊപ്പം 'കൈതി' എന്ന ചിത്രം സംവിധാനം ചെയ്യുകയും അത് ബ്ലോക്ക്ബസ്റ്റർ ഹിറ്റാകുകയും ചെയ്തു. പിന്നീട് വിജയ്‌യുടെ  'മാസ്റ്ററി'ലൂടെ ഒരു മാസ് ഹിറ്റ് നൽകി. അതിനു ശേഷം കമൽഹാസ്സനെ നായകനാക്കി 'വിക്രം' എന്ന ചിത്രം സംവിധാനം ചെയ്ത ലോകേഷ് കനഗരാജ്  ഈ ചിത്രത്തിലൂടെ 'LCU' (ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്) എന്ന പേരിൽ തന്റേതായി ഒരു വേറിട്ട പ്രപഞ്ചം സൃഷ്ടിക്കുകയും ചെയ്തു. ഇങ്ങിനെ തുടർച്ചയായി 4 ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച ലോകേഷ് കനകരാജ് അടുത്ത്  'ലിയോ' എന്ന ചിത്രത്തിലൂടെ തന്റെ അഞ്ചാമത്തെ വിജയം കൊയ്യുവാൻ കാത്തിരിക്കുകയാണ്.  വിജയ് നായകനാകുന്ന 'ലിയോ' വരുന്ന 19-ന് പ്രദർശനത്തിനെത്താനിരിക്കുകയാണ്. ഈ ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യാനിരിക്കുന്ന 5 ചിത്രങ്ങൾ കുറിച്ചുള്ള ഒരു റിപ്പോർട്ടാണ് ഇവിടെ നിങ്ങൾക്കായി സമർപ്പിക്കുന്നു...
തലൈവർ-171

'ലിയോ'ക്ക് ശേഷം ലോകേഷ് കനകരാജ്, രജനികാന്ത് നായകനാകുന്ന ചിത്രമാണ് സംവിധാനം ചെയ്യാനിരിക്കുന്നത്. 'ജയിലർ' എന്ന ചിത്രം നിർമ്മിച്ച 'സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ ഒരുങ്ങാനിരിക്കുന്ന ഈ ചിത്രത്തിനും അനിരുദ്ധാണ് സംഗീതം ഒരുക്കാൻ പോകുന്നത്. ഇതിന്റെ  ചിത്രീകരണം ഇപ്പോൾ രജനികാന്ത് അഭിനയിച്ചു വരുന്ന, ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ഇനിയും പേരിടാത്ത ചിത്രത്തിന്റെ  ഷൂട്ടിംഗ് തീർന്നതും തുടങ്ങുമെന്നാണ് റിപ്പോർട്ട്.
 
'കൈതി'യുടെ രണ്ടാം ഭാഗം

രജനികാന്തിന്റെ 171-മത്തെ ചിത്രത്തിനു ശേഷം ലോഗേഷ് കനകരാജ് സംവിധാനം ചെയ്യാനിരിക്കുന്നത്   'കൈതി'യുടെ രണ്ടാം ഭാഗമാണ്. ഈ ചിത്രത്തിന്റെ ആദ്യ ഭാഗം വൻ ഹിറ്റായതിനാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രം കൂടിയാണ് ഇത്. കാർത്തി നായകനാകുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഡ്രീം വാരിയർ പിക്‌ചേഴ്‌സാണ്. ലോഗേഷ് കനകരാജിനെ 'മാനഗരം' എന്ന ചിത്രം മുഖേന തമിഴ് സിനിമയിൽ പ്രവേശിപ്പിച്ചത് ഈ ബാനറാണ്. 

റോളക്സ്

ലോകേഷ് കനകരാജിന്റെ 'വിക്രം' എന്ന ചിത്രത്തിലെ  അത്ഭുതപ്പെടുത്തുന്ന കഥാപാത്രമാണ് സൂര്യ അവതരിപ്പിച്ച റോളക്സ്. ഈ കഥാപാത്രം ചിത്രത്തിൽ  കേവലം 5 മിനിറ്റുമാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും അത്  തരംഗം സൃഷ്ടിക്കുക തന്നെ ചെയ്തു. ഈ കഥാപാത്രത്തിനെ ആസ്പദമാക്കി വേറിട്ടൊരു സിനിമ ചെയ്യാൻ പോകുകയാണെന്ന് ലോകേഷ് കനകരാജ്  അറിയിച്ചിരുന്നു. ഇതിൽ സൂര്യ തന്നെയാണ് നായകനായി എത്തുന്നത്. 

ഇരുമ്പു ക്കൈ മായാവി

2016ൽ ലോകേഷ് കനകരാജ് സംവിധാനം ചെയ്യാൻ കമ്മിറ്റ് ചെയ്‌ത ചിത്രമാണ് 'ഇരുമ്പു ക്കൈ മായാവി'. ഫാന്റസി ചിത്രമായി ഒരുക്കാനിരിക്കുന്ന ഈ ചിത്രത്തിൽ സൂര്യയാണ് പ്രധാന വേഷത്തിലെത്തുന്നത്. ഈ സിനിമ തന്റെ സ്വപ്‌ന ചിത്രമാണെന്ന് പറഞ്ഞിരിക്കുന്ന ലോകേഷ് കനകരാജ് 10 വർഷങ്ങളായി കഥയെ പരിഷ്കരിച്ചു വരികയാണ്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങാനിരിക്കുന്ന ചിത്രമാണ് ഇത്.

വിക്രം-2 

ലോഗേഷ്  കനകരാജ് സൃഷ്ടിച്ച സിനിമാ പ്രപഞ്ചത്തിലെ അവസാന ചിത്രമായിരിക്കും 'വിക്രം-2' എന്നാണ് പറയപ്പെടുന്നത്. കമൽഹാസൻ തന്നെയാണ് ചിത്രം നിർമ്മിക്കാനും അഭിനയിക്കാനും പോകുന്നത്. 'അവഞ്ചേഴ്‌സ് എൻഡ് ഗെയിം' ശൈലിയിൽ ഒരു ഗംഭീര ചിത്രമായി ഇതിനെ ഒരുക്കാനാണ്  ലോകേഷ് പദ്ധതിയിട്ടിരിക്കുന്നത്. 
 ഇങ്ങിനെ അടുത്തടുത്തായി 5 ചിത്രങ്ങൾ ലോഗേഷ് കനകരാജ് സംവിധാനം ചെയ്യാനിരിക്കുന്നതിനാൽ ചുരുങ്ങിയത് അടുത്ത അഞ്ച് വർഷക്കാലത്തേക്ക് അദ്ദേഹം വളരെ ബിസ്സിയായിരിക്കും.


LATEST VIDEOS

Top News