NEWS

ഒരു റോളര്‍ കോസ്റ്റര്‍ സെലിബ്രേഷന്‍ - ബിബിന്‍ കൃഷ്ണ

News

 

21 ഗ്രാംസിനുശേഷം  'സാഹസം' സിനിമ സംവിധാനം ചെയ്ത ബിബിന്‍ കൃഷ്ണ തന്‍റെ ആ സംരംഭത്തെക്കുറിച്ച് 'നാന'യോട് സംസാരിക്കുന്നു.

 

സാഹസത്തിന് കിട്ടുന്ന കൈയടി

ആദ്യസിനിമയുടെ അത്ര എളുപ്പമല്ലാത്ത ഒരു പ്രോസസ്സായിരുന്നു സാഹസം. അതുകൊണ്ടുതന്നെ പ്രേക്ഷകര്‍ക്കിടയില്‍ അത് വര്‍ക്കായി എന്നതുതന്നെയാണ് ഇപ്പോള്‍ സന്തോഷം. ഫെസ്റ്റിവല്‍ സമയത്ത് തിയേറ്റര്‍ റിലീസിന് എത്തിയപ്പോള്‍ പ്രേക്ഷകനും സാഹസം പോലെയുള്ള ഒരു സിനിമ ആഗ്രഹിച്ചിരുന്നുവെന്നാണ് പ്രതികരണം കാണുമ്പോള്‍  മനസ്സിലാക്കുന്നത്.

21 ഗ്രാംസിന് ശേഷം സാഹസം

ആദ്യസിനിമ 21 ഗ്രാംസ് കംപ്ലീറ്റ് ത്രില്ലര്‍ സിനിമയായിരുന്നു. അതിനുശേഷം സാഹസം പോലെയൊരു സെലിബ്രേഷന്‍ ചെയ്തത് എനിക്ക് വ്യക്തിപരമായി കാണാന്‍ ഇഷ്ടമുള്ളതുകൊണ്ടാണ്.  21 ഗ്രാംസ് എഴുതാനും എക്സ്ക്യൂട്ട് ചെയ്യാനും എളുപ്പമാണെന്നതുകൊണ്ടാണ് ആദ്യ സിനിമയായി 21 ഗ്രാംസ് ചെയ്തത്. ഞാനെന്ന മേക്കറെ കൂടുതല്‍ ഇന്‍സ്പൈര്‍ ചെയ്തിട്ടുള്ളതും കാണാന്‍ ഇഷ്ടമുള്ളതും സിദ്ദിഖ്-ലാല്‍ സിനിമകളാണ്, ഫുള്‍ ഔട്ട് ആന്‍ഡ് കോമഡി ചിത്രങ്ങളാണ്. സെലിബ്രേഷന്‍ ചിത്രങ്ങള്‍ ചെയ്യാന്‍ ബുദ്ധിമുട്ടായതുകൊണ്ട് മാത്രമാണ് സാഹസം രണ്ടാമത്തെ സിനിമയായി വന്നത്.

ഏഴുപാട്ടുകള്‍ നിറഞ്ഞ സാഹസം

പണ്ടത്തെ സിനിമകളില്‍ നിറയെ പാട്ടുകള്‍ ഉണ്ടാവാറുണ്ട്. എന്നാല്‍ ഇന്നത്തെ സിനിമകളില്‍ പാട്ടുകള്‍ വളരെ കുറവാണ്. സാഹസത്തിന്‍റെ മ്യൂസിക് ചെയ്തിരിക്കുന്നത് ബിബിന്‍ അശോക് ആണ്. റിലീസിന് മുന്‍പ് എത്തിയ എല്ലാ പാട്ടുകള്‍ക്കും വലിയ സ്വീകാര്യത ലഭിച്ചിരുന്നു. അതിലെ ഓണപ്പാട്ട് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടംപിടിച്ചിരുന്നു. ഏഴ് പാട്ടുകള്‍ മനഃപൂര്‍വ്വം സിനിമയില്‍ വന്നുപോയതല്ല. പക്ഷേ സാഹചര്യം ഡിമാന്‍ഡ് ചെയ്യുന്നത് കൊണ്ടാണ് ഓരോ പാട്ടുകളും പ്ലേസ് ചെയ്തിരിക്കുന്നത്. സാഹസം കംപ്ലീറ്റ്ലി മ്യൂസിക്കല്‍ ഡ്രിവണ്‍ സിനിമയാണ്. അതുകൊണ്ടുതന്നെ ഇതിന്‍റെ ഏറ്റവും വലിയ ഉത്തരവാദിത്തവും ബിബിന്‍റെ കൈയിലായിരുന്നു.

മ്യൂസിക്കലി കമ്പോസ്ഡ് സീനുകളാണ് സാഹസത്തില്‍. ബിബിന് അതുകൊണ്ടുതന്നെ വലിയ ഉത്തരവാദിത്തമായിരുന്നു. നമ്മള്‍ ഒന്നും പറയാതെ ഓരോ സാഹചര്യങ്ങള്‍ക്കനുസരിച്ച മൂഡിലുള്ള മ്യൂസിക് വരുമ്പോള്‍ അവിടെ കിട്ടുന്ന മൂഡും ഒപ്പം അത് കമ്മ്യൂണിക്കേറ്റഡാവും. അത് തന്നെയായിരുന്നു സാഹസത്തിന്‍റെ ഓവര്‍ ഓള്‍ കിക്ക്. ഓണപ്പാട്ട് ഇറങ്ങിയപ്പോള്‍ കുറെക്കാലമായുള്ള ഓണപ്പാട്ടുകള്‍ താരതമ്യം ചെയ്തിട്ടുള്ള കമന്‍റുകള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഓണപ്പാട്ട്, ഒരു വൈബ് സെലിബ്രേഷന്‍ മൂഡിലുള്ള പാട്ട് അതും ഈ ഓണക്കാലത്ത് ഹിറ്റ്ലിസ്റ്റില്‍ കയറിയതിന്‍റെ സന്തോഷമുണ്ട്. സാഹസത്തിന്‍റെ പാട്ടുകളില്‍ ചര്‍ച്ചകള്‍ തുടങ്ങുന്നത് തന്നെ ഓണപ്പാട്ടിനെക്കുറിച്ച് പറഞ്ഞാണ്. ഔട്ട് ആന്‍ഡ് ഔട്ട് ഡാന്‍സുമായൊരു പാട്ട് എന്ന നിലയില്‍ അത് ശ്രദ്ധേയമായിരുന്നു.്.

ഡാര്‍ക്ക് ഹ്യൂമര്‍, അഡ്വെഞ്ചര്‍ ജോണര്‍

സാഹസത്തിലെ കോമഡികള്‍ ഡാര്‍ക്ക് കോമഡിയാണ്. ഒരു റോളര്‍കോസ്റ്റര്‍ റൈഡ് പോലെയൊരു പരിപാടിയാണ് ഞങ്ങള്‍ പിടിച്ചത്. ട്വിസ്റ്റെന്നും പറയാന്‍ കഴിയില്ല. കുരുക്ക് അഴിക്കല്‍ പരിപാടിയാണ് ഞങ്ങള്‍ സാഹസത്തിന് പിടിച്ചത്. ഞങ്ങളുടെ പ്രധാന മോട്ടോ ഒരു എന്‍റര്‍ടെയ്ന്‍മെന്‍റ് പാക്കേജ് എന്നുതന്നെയായിരുന്നു. എന്നാല്‍, സ്ലാപ്സ്റ്റിക് കോമഡികളില്ല. സാഹചര്യങ്ങളില്‍ സംഭവിച്ചുപോകുന്ന ഹ്യൂമറുകളാണ്. 

എല്ലാത്തരത്തിലുള്ള ഇമോഷന്‍സുകളിലൂടെ കടന്നുപോകുന്ന ഫെസ്റ്റിവല്‍, സമയങ്ങളില്‍ നമ്മള്‍ കാണണം എന്നാഗ്രഹിക്കുന്ന ഒരു സെലിബ്രേഷന്‍ പടം. റിലീസ് ചെയ്തു പ്രേക്ഷകര്‍ ഇത് ഏറ്റെടുത്തപ്പോള്‍ സന്തോഷം തോന്നി.

 


LATEST VIDEOS

Interviews