ഇപ്പോൾ റിലീസാകുന്ന സിനിമകളിൽ 50 ശതമാനിലധികവും ഹൊറർ ത്രില്ലർ ചിത്രങ്ങളാണ്. ഇതിന്കാരണം കുറഞ്ഞ ബഡ്ജറ്റിൽ ഒരു സമ്പൂർണ ഹൊറർ ചിത്രം ഒരുക്കാം എന്നുള്ളത് തന്നെയാണ്. ഇതിനെ പരിഗണിച്ചാണ് ചെന്നൈയിൽ ഹൊറർ ചിത്രങ്ങൾ മാത്രം നിർമ്മിക്കാനായി ‘നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോ ’ എന്ന കമ്പനി തുടങ്ങി യിരിക്കുന്നത്. തമിഴിൽ 'കാവിയ തലൈവൻ', 'ഇറുതിച്ചുട്രു ','വിക്രം വേദ ' 'ഗെയിം ഓവർ' തുടങ്ങി ഒരുപാടു സിനിമകൾ നിർമ്മിച്ചിരിക്കുന്ന നിർമ്മാതാവായ ശശികാന്തും, മറ്റൊരു നിർമ്മാതാവായ ചക്രവർത്തി രാമചന്ദ്രയും ചേർന്നാണ് ഈ പുതിയ സംരംഭത്തിൽ ഇറങ്ങിയിരിക്കുന്നത് . ഇന്ത്യയിൽ നിർമ്മിക്കുന്ന ഹൊറർ-ത്രില്ലർ സിനിമകൾ ലോകത്തിലേക്ക് എത്തിക്കാനുള്ള ഒരു ശ്രമത്തിന്റെ ഭാഗം കൂടിയാണത്രെ ഈ സംരംഭം.
ഈ ബാനറിൽ ഒരുങ്ങുന്ന ആദ്യത്തെ ചിത്രം മമ്മുട്ടി നായകനാകുന്ന ‘ബ്രമ്മയുഗം ’ ആണ്. രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം വ്യത്യസ്‌തമായ ഒരു ഹൊറർ ത്രില്ലർ ചിത്രമായിട്ടാണത്രെ ഒരുങ്ങുന്നത്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആഗസ്റ്റ് 17 ന് പൂജയ് ക്കൊപ്പം ആരംഭിക്കുകയും ചെയ്തു. 2024 ൽ മലയാളം,തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിൽ ഈ ചിതം പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്