NEWS

'AK-62'-വിൽ അജിത്തിന് വില്ലനാകുന്ന സ്റ്റൈലിഷ് ആക്ടർ!

News

അജിത്തിന്റെ 'തുണിവ്' ഈ മാസം 11-ന് റിലീസാകാനിരിക്കുകയാണല്ലോ! 'തുണിവി'നെ തുടർന്ന് അജിത് അഭിനയിക്കാനിരിക്കുന്ന ചിത്രം ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ ഭർത്താവായ വിഘ്‌നേഷ് ശിവനാണ് സംവിധാനം ചെയ്യുന്നതെന്നും, ഈ ചിത്രം നിർമ്മിക്കുന്നത് തമിഴ് സിനിമയിലെ ബിഗസ്റ്റ് പ്രൊഡക്ഷൻ കമ്പനിയായ 'ലൈക്ക'യാണെന്നുമുള്ള വിവരങ്ങൾ മുൻപ് നൽകിയിരുന്നു. 'തുണിവ്' റിലീസായതും ചിത്രീകരണം തുടങ്ങുവാനിരിക്കുന്ന ഈ ചിത്രം അജിത്തിന്റെ 62-മത്തെ ചിത്രമാണ്. അതിനാൽ 'AK-62' എന്ന് താൽകാലികമായി പേരിട്ടിരിക്കുന്ന ഈ ചിത്രത്തിനു വേണ്ടിയുള്ള മറ്റു താരങ്ങളെ തിരഞ്ഞെടുക്കുന്ന തിരക്കിലാണ് വിഘ്‌നേഷ് ശിവൻ ഇപ്പോൾ! ഇത് സംബന്ധമായി ഇപ്പോൾ ലഭിച്ചിരിക്കുന്ന വിവരം ഈ ചിത്രത്തിൽ അജിത്തിന് വില്ലനാകാൻ സ്റ്റൈലിഷ് ആക്ടറായാ അരവിന്ദസാമിയെയാണത്രെ വിഘ്‌നേഷ് ശിവൻ തിരഞ്ഞെടുത്തിരിക്കുന്നത്. 'തനി ഒരുവൻ' എന്ന ചിത്രത്തിലൂടെ സ്റ്റൈലിഷ് വില്ലനായും അരങ്ങേറിയ അരവിന്ദസാമി അതിനു ശേഷം 'ബോഗൻ' എന്ന തമിഴ് സിനിമയിലും വില്ലനായി എത്തുകയുണ്ടായി.

 

                                           

അതുപോലെ ഈ ചിത്രത്തിൽ അജിത്തിനൊപ്പം നായികയായി പ്രശസ്ത നടി തൃഷ അഭിനയിക്കാൻ സാധ്യതയുണ്ടെന്നുള്ള വാർത്തകൾ ഈയിടെ പുറത്തു വന്നിരുന്നു. എന്നാൽ വിജയിനെ നായകനാക്കി ലോഗേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'ദളപതി-67'-ൽ തൃഷ അഭിനയിക്കുന്നതിനാൽ അജിത് ചിത്രത്തിന് ആവശ്യമായ കാൾഷീറ്റ് കൊടുക്കുവാൻ തൃഷയെക്കൊണ്ടാവില്ലത്രേ! അതുകൊണ്ടാണത്രെ തൃഷ ഈ ചിത്രത്തിലിരുന്ന് വിലകിയത്. തൃഷയ്ക്ക് പകരം വിഘ്‌നേഷ് ശിവൻ ഇപ്പോൾ കാജൽ അഗർവാളെയാണത്രെ നായകിയായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇപ്പോൾ 'ഇന്ത്യൻ-2'വിൽ കമൽഹാസ്സനോപ്പം അഭിനയിച്ചു വരുന്ന കാജൽ അഗർവാൾ ഇതിനു മുൻപ് അജിത്തിനൊപ്പം 'വിവേകം' എന്ന ചിത്രത്തിൽ നായകിയായി അഭിനയിച്ചിട്ടുണ്ട്. 'AK-62'വിന്റെ സ്റ്റാർ കാസ്റ്റ് സംബന്ധമായ ഒഫീഷ്യൽ അറിയിപ്പ് അടുത്തു തന്നെ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്.


LATEST VIDEOS

Exclusive