അമേരിക്കൻ തിരഞ്ഞെടുപ്പ് അടുത്ത മാസം, അതായത് നവംബർ 5-ന് നടക്കാനിരിക്കുകയാണ്. ഈ തിരഞ്ഞെടുപ്പിൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക് ഇന്ത്യൻ വംശജയായ കമലാ ഹാരിസും, മുൻഅമേരിക്കൻ പ്രസിഡന്റായ ഡൊണാൾഡ് ട്രംപുമാണ് മൽസരിക്കുന്നത്. ഡെമോക്രാറ്റിക് പാർട്ടിക്കു വേണ്ടിയാണ് കമലാ ഹാരിസ് മത്സരിക്കുന്നത്. ഇതിനാൽ ഇവർക്കിടയിൽ ശക്തമായ മത്സരമാണ് നടക്കുന്നത്. ഏഷ്യൻ അമേരിക്കൻ പസഫിക് ഐലൻഡ്സ് വിക്ടറി ഫണ്ട് എന്ന സംഘടന കമല ഹാരിസിന് പിന്തുണയുമായി രംഗത്തുണ്ട്. ഈ പശ്ചാത്തലത്തിലാണ് കമലാ ഹാരിസിന് പിന്തുണയായി ഓസ്കാർ പുരസ്‌കാര ജേതാവായ എ.ആർ.റഹ്‌മാനും രംഗത്തെത്തിയിരിക്കുന്നത്. കമലാ ഹാരിസിന്റെ പ്രസിഡൻ്റ് സ്ഥാനാർഥിത്വം ആഘോഷിക്കാനായി ഇന്നലെ (ഒക്ടോബർ-13) ലോകോത്തര തരത്തിലുള്ള ഒരു സംഗീതക്കച്ചേരിയാണ് എ.ആർ.റഹ്‌മാൻ നടത്തിയിരിക്കുന്നത്. ഇന്ത്യയിലെ ഒരു സംഗീത സംവിധായകൻ അമേരിക്ക തെരഞ്ഞെടുപ്പിനായി സംഗീത കച്ചേരി നടത്തിയിരിക്കുന്ന ഇക്കാര്യം അമേരിക്കയിലുള്ള ഇന്ത്യക്കാരെ മാത്രമല്ല അമേരിക്കക്കാരെയും വിസ്മയിച്ചിരിക്കുകയാണ് എന്നാണ് അവിടെ നിന്നും വരുന്ന റിപ്പോർട്ടുകൾ.