NEWS

ആദച്ചായി ജനുവരി 17ന് തിയേറ്ററുകളിൽ

News

 പ്രകൃതിദുരന്തങ്ങൾ ഒന്നിന് പിറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഒരു പരിസ്ഥിതി സിനിമയുടെ വരവ് എന്തുകൊണ്ടും സ്വാഗതാർഹമാണ.് 
ഡോ: ബിനോയ് ജി റസ്സൽ ആദ്യമായി സംവിധാനം ചെയ്യുന്ന 'ആദാച്ചായി' എന്ന സിനിമ പശ്ചിമഘട്ടത്തിന്റെ നാശത്തിന്റെയും, കുട്ടനാടൻ കർഷകരുടെ പ്രശ്‌നങ്ങളും ചർച്ച ചെയ്യപ്പെടുന്നു. മണ്ണും മനുഷ്യനും തമ്മിലുള്ള ആത്മബന്ധവും വൃക്ഷങ്ങളെ സംരക്ഷിക്കുകയും പരിച്ചരിക്കുകയും ചെയ്യുന്നതിന്റെ അവശ്യകതയുമൊക്കെ പ്രേക്ഷകർക്ക് തിരിച്ചറിവു നൽകുന്ന ഈ സിനിമയുടെ റിലീസ് ജനുവരി 17നാണ്. 


ഇതിനകം 6 അവാർഡുകൾ കരസ്ഥമാക്കിയ 'ആദച്ചായി'യിൽ കർഷകന്റെ റോളിൽ അഭിനയിക്കുന്നത് നടൻ ചെമ്പിൽ അശോകനാണ്. ആദിച്ചായിയുടെ മകൻ അഖിൽ എന്ന കൃഷി ഓഫീസറായി ഡോക്ടർ ജോജി ജോഷ്വാ ഫിലിപ്പോസ് അഭിനയിക്കുന്നു. നാടകരംഗത്തെ അഭിനേതാക്കളും പുതുമുഖങ്ങളുമായി ഒട്ടേറെ പേർ ഈ ചിത്രത്തിൽ വിവിധ കഥാപാത്രങ്ങളെ പ്രതിനിധീകരിക്കുന്നുണ്ട്. 
പ്രമോദ് വെളിയനാട്, ലോനപ്പൻ കുട്ടനാട്, കലാനിലയം സനൽകുമാർ, ജിമ്മി ആന്റണി, ജെയിംസ് കിടങ്ങറ, ജോർജ് ഡി പൂഞ്ഞാർ, ദീപു കലവൂർ, മാസ്‌ക് മില്ലൻ കുര്യൻ നൈനാൻ, ജയൻ ചന്ദ്രകാന്തം, സുരേഷ് വെളിയനാട,് അനിൽ ആറ്റിങ്ങൽ, വിനോദ് പുളിക്കൽ, ജോഹാൻ ജോസഫ്, ബിനോയ,് ജുവാന ഫിലോ ബിനോയ്, ജൂലിയ മരിയ ബിനോയ്, അന്ത്രയോസ്, ജോളി ഈശോ, മേരിക്കുട്ടി, സുരഭി സുഭാഷ്, ശേഷിക മാധവ്, സാജൊ ജോസഫ് തുടങ്ങിയവർ അഭിനയരംഗത്തുണ്ട്.
 കഥ -ഡോ : ബിനോയ് ജി റസ്സൽ, തിരക്കഥ- സുനിൽ കെ. ആനന്ദ്, ക്യാമറ -സുനിൽ കെ എസ്, 
ജെ. ജെ. പ്രൊഡക്ഷൻസിനു  വേണ്ടി സിജി ജോസഫ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ അണിയറയിൽ തിരുവല്ല ബിലിവേഴ്‌സ് ഹോസ്പിറ്റലിലെ മൂന്ന് ഡോക്ടർമാർ ഒരുമിച്ച് പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്...
 

 


LATEST VIDEOS

Latest