തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ കാർത്തി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങൾ 'വാ വാത്തിയാരെ', 'സർദാർ-2', 'മാർഷൽ' എന്നിവയാണ്. ഇതിൽ വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ബ്രമ്മാൻഡ ചിത്രമായ 'മാർഷലി'ന്റെ ചിത്രീകരണം ഇപ്പോൾ തകൃതിയായി നടന്നു വരികയാണ്.
'ഠാണാക്കാരൻ' എന്ന ചിത്രം സംവിധാനം ചെയ്ത തമിഴ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ കാർത്തിക്കൊപ്പം നായികയായി അഭിനയിക്കുന്നത് കല്യാണി പ്രിയദർശനാണ്. ഇതിൽ കാർത്തിക്കൊപ്പം വില്ലനായി അഭിനയിക്കാൻ നിവിൻ പോളിയുമായി ചിത്രത്തിന്റെ അണിയറപ്രവർത്തകൾ ചർച്ചകൾ നടത്തിയിരുന്നു. 'ബെൻസ്' എന്ന തമിഴ് ചിത്രത്തിൽ രാഘവ ലോറെൻസിനൊപ്പം നിവിൻ പോളി വില്ലനായി അഭിനയിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് താരത്തിന് 'മാർഷൽ' ചിത്രത്തിലും വില്ലനായി അഭിനയിക്കാനുള്ള അവസരവും വന്നത്.
എന്നാൽ കാൾ ഷീറ്റ് പ്രശ്‍നം കാരണമായി നിവിൻ പോളി ഈ ചിത്രത്തിൽ അഭിനയിക്കാൻ വിസമ്മതിച്ചു എന്നാണ് പറയപ്പെടുന്നത്. ഇതിനെ തുടർന്ന് വില്ലനായി അഭിനയിക്കാൻ തമിഴ്, തെലുങ്ക് സിനിമയിലെ പ്രശസ്ത നടനായ ആദിയെയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇപ്പോൾ തിരഞ്ഞെടുത്തിരിക്കുന്നത് എന്നുള്ള വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. അറിവഴകൻ സംവിധാനം ചെയ്ത ഈറം' എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് ആദി. അദ്ദേഹം തന്നെ സംവിധാനം ചെയ്ത 'ശബ്‌ദം' എന്ന തമിഴ് ചിത്രമാണ് ആദി അഭിനയിച്ച് അവസാനമായി പുറത്തുവന്നത്