NEWS

'ആടുജീവിതം' എന്‍റെ എട്ടാമത്തെ സിനിമയാണ്

News

1986-ല്‍ പത്മരാജന്‍ സാറിന്‍റെ അസിസ്റ്റന്‍റ് ആയ ഞാന്‍ പതിനെട്ടാമത്തെ വര്‍ഷമാണ് 2004-ല്‍ എന്‍റെ ആദ്യചിത്രമായ 'കാഴ്ച' പുറത്തിറക്കിയത്. പിന്നീട് തന്മാത്ര, പളുങ്ക്, ഭ്രമരം, പ്രണയം, കല്‍ക്കട്ട ന്യൂസ്, കളിമണ്ണ് തുടങ്ങിയവ. ആടുജീവിതം എട്ടാമത്തെ സിനിമയാണ്, കാഴ്ചയിലെ മാധവനെക്കുറിച്ചും പളുങ്കിലെ മോനച്ചനെക്കുറിച്ചും പറയുമ്പോള്‍ ആദ്യത്തെ സംസാരത്തില്‍ തന്നെ മമ്മൂക്ക അഭിനയിക്കാമെന്ന് പറയുകയായിരുന്നു. അതുപോലെ തന്നെയായിരുന്നു ലാലേട്ടനും.

തന്മാത്രയിലെ രമേശന്‍നായരേയും ഭ്രമരത്തിലെ ശിവന്‍കുട്ടിയേയും, പ്രണയത്തിലെ മാത്യൂസിനേയും കുറിച്ച് പറയുമ്പോള്‍ തന്നെ ലാലേട്ടന്‍ അഭിനയിക്കാമെന്ന് പറയുകയായിരുന്നു. മറ്റു ചിത്രങ്ങളിലും ഇങ്ങനെയായിരുന്നു. 'ആടുജീവിത'ത്തില്‍ രാജു(പൃഥ്വിരാജ്)തുടക്കം മുതല്‍ 16 വര്‍ഷവും എന്നോടൊപ്പം തന്നെ ഉണ്ടായിരുന്നു. ഹക്കിം ആയി അഭിനയിച്ച ഗോകുല്‍, കാദിരിയായി വന്ന ഹോളിവുഡ് നടന്‍ ജിമ്മി ജീന്‍ ലൂയിസ്, അറബ് അഭിനേതാക്കളായ  താലിബ്-അല്‍ ബലുഷി, റിക്കാബി, അമലാപോള്‍ എന്നിവരെയൊക്കെ പിന്നീടാണ് സെലക്ട് ചെയ്യുന്നത്.


LATEST VIDEOS

Interviews