NEWS

വരുന്നു 'ഗജിനി'യുടെ രണ്ടാം ഭാഗവും...

News

തമിഴിലെ പ്രശസ്ത സംവിധായകന്മാരിൽ ഒരാളായ എ.ആർ.മുരുകദാസ് ഇപ്പോൾ ശിവകാർത്തികേയൻ അഭിനയിക്കുന്ന പേരിടാത്ത ചിത്രമാണ് സംവിധാനം ചെയ്തു വരുന്നത്. അതോടൊപ്പം സൽമാൻഖാൻ നായകനാകുന്ന 'സിക്കന്ദർ' എന്ന ഹിന്ദി ചിത്രവും സംവിധാനം ചെയ്തു വരുന്നുണ്ട്. രജനികാന്ത് നായകനായ 'ദർബാർ' എന്ന ചിത്രത്തിന്റെ റിലീസിന് ശേഷം വിജയ്ക്കൊപ്പം വീണ്ടും ഒരു സിനിമ സംവിധാനം ചെയ്യാനാണ് എ.ആർ.മുരുകദാസ് ശ്രമിച്ചു വന്നത്. എന്നാൽ കഥാപ്രശ്‌നങ്ങൾ കാരണം എ.ആർ മുരുകദാസിന് അക്കാര്യം ഉപേക്ഷിക്കേണ്ടതായാണ് വന്നത്. അതിനെ തുടർന്നാണ് എആർ മുരുകദാസ്, ശിവകാർത്തികേനുമായും, സൽമാൻഖാനുമായും ഒത്തു ചേർന്ന് ഇപ്പോൾ സിനിമകൾ സംവിധാനം ചെയ്തു വരുന്നത്. ഈ സാഹചര്യത്തിലാണ് എ.ആർ.മുരുകദാസ് സംവിധാനം ചെയ്ത് സൂര്യ നായകനായി വന്നു സൂപ്പർഹിറ്റായ 'ഗജിനി'യുടെ രണ്ടാം ഭാഗം ഒരുക്കാനും എആർ മുരുകദാസ് തീരുമാനിച്ചിട്ടുണ്ട് എന്നുള്ള വിവരം പുറത്തുവന്നിരിക്കുന്നത്. എന്നാൽ തമിഴിൽ അല്ല ഹിന്ദിയിലാണത്രെ രണ്ടാം ഭാഗം ഒരുക്കുന്നത്. 2005-ലാണ് സൂര്യ, എആർ മുരുകദാസ് കൂട്ടുകെട്ടിൽ 'ഗജിനി' പുറത്തുവന്നത്. പിന്നീട് എ.ആർ മുരുകദാസ് ഈ ചിത്രം ഹിന്ദിയിൽ ആമിർഖാനെ വച്ച് റീമേക്ക് ചെയ്തിരുന്നു. ഹിന്ദിയിലും ഈ ചിത്രം വിജയിക്കുകയുണ്ടായി. എന്നാൽ 'ഗജിനി'യുടെ രണ്ടാം ഭാഗം ആദ്യം ഹിന്ദിയിലാണത്രെ എആർ മുരുകദാസ് ഒരുക്കാൻ തീരുമാനിച്ചിരിക്കുന്നത്. അതിനുള്ള കാരണം എന്താണ് എന്നുള്ളത് സംബന്ധിച്ച് ഒരു വിവരവും ഇല്ല. നിലവിലുള്ള ചിത്രങ്ങളുടെ ചിത്രീകരണം അവസാനിച്ചതും 'ഗജിനി' രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം തുടങ്ങാനാണത്രെ എആർ മുരുകദാസ് പദ്ധതിയിട്ടിരിക്കുന്നത്.


LATEST VIDEOS

Top News