NEWS

തേടിപ്പോയി കണ്ടെത്തിയ ഭാഗ്യം

News

താൾ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ ആരാധ്യ നാനയോട് മനസ്സു തുറക്കുന്നു.

അഭിനയ മേഖലയിലേക്ക് ആരാധ്യ എത്തുന്നത് എപ്പോഴാണ് ?

ആക്ച്വലി ഞാൻ മോഡലിംഗ് ആയിരുന്നു ചെയ്തുകൊണ്ടിരുന്നത.് ആ സമയത്ത് സിനിമകൾ ചെയ്യണം എന്നുളള ആഗ്രഹം ഒന്നും  എന്റെ മനസ്സിൽ വന്നിട്ടില്ല. പിന്നെ ഞാൻ ഒരു ആഡ്, ഒരു സീരിയൽ എന്നിവ ചെയ്യുകയുണ്ടായി. അത് ടെലികാസ്റ്റ് ചെയ്തപ്പോൾ അതിന്  എനിക്ക് മികച്ച ഒരു പ്രതികരണമാണ് കിട്ടിത്. അങ്ങനെയാണെങ്കിൽ സിനിമയിലേക്ക് ശ്രമിക്കാം എന്ന് എനിക്ക് ഒരു ആഗ്രഹം തോന്നി.  ആദ്യം ഞാൻ ഉണ്ടാക്കാൻ ശ്രമിച്ചത് കുറെ കോൺടാക്‌സുകളായിരുന്നു. ഈ ഫേസ്ബുക്കിലൂടെ എല്ലാവർക്കും റിക്വസ്റ്റ് വിട്ട് ചാൻസ് ചോദിച്ചു. എന്റെ ഫോട്ടോസ് അയച്ചുകൊടുത്തു. അവസരങ്ങൾ വരുമ്പോൾ വിളിക്കാം എന്ന് എല്ലാവരും പറഞ്ഞു. അങ്ങനെ അന്ന് എന്റെ കോൺടാക്റ്റിലുളള  ആളായിരുന്നു വിഷ്ണു ഉണ്ണികൃഷ്ണൻ ചേട്ടൻ. വിഷ്ണു ചേട്ടൻ പറഞ്ഞിട്ടാണ് ഞാൻ ക്ലബ് ആക്ടിംഗ് പഠിച്ചു തുടങ്ങിയത്.   ഒരു ദിവസം ചേട്ടൻ എന്നെ വിളിച്ചു പറഞ്ഞു. ഷാഫി സാർ ചെയ്യുന്ന പഴയ ബോംബ് കഥ എന്ന സിനിമയിൽ ഒരു ക്യാരക്ടർ ഉണ്ട്. നീ ഷാഫി സാറെ വന്ന് ഒന്നു മീറ്റ് ചെയ്യണം അങ്ങനെയാണ് ഞാൻ ഷാഫി സാറേ പോയി കാണുന്നത.്   അങ്ങനെയാണ് ഞാൻ ആ പഴയ ബോംബ് കഥയിൽ പ്രയഗയുടെ കൂടെ സെക്കൻഡ് ഹീറോയിനായിട്ട്  അഭിനയിക്കുന്നത്. അപ്പോൾ എന്റെ വിചാരം ഞാൻ സൂപ്പർസ്റ്റാറായി എന്നായിരുന്നു.  കാരണം ആ പടം 100 ദിവസം ഓടിയ പടമാണ്. ഹിറ്റുമായിരുന്നു. പക്ഷേ എന്തോ കുറെ കാരണങ്ങൾ മൂലം എനിക്ക് പടങ്ങൾ വന്നില്ല, ഒന്നും വിചാരിച്ചത് പോലെ കാര്യങ്ങൾ നടന്നില്ല. പിന്നെ ഞാൻ കുറെ ട്രൈ ചെയ്തു. അങ്ങനെയാണ് സുനാമി എന്ന പടത്തിൽ എന്നെ നായികയായിട്ട് ജസീറിക്കയാണ് വിളിക്കുന്നത.്  അദ്ദേഹം ഒരു ആർട്ട് ഡയറക്ടറും കൂടിയാണ.് അങ്ങനെ ഞാൻ സുനാമിയിലോട്ട് എൻട്രിയായി. അത് കഴിഞ്ഞ് ഞാൻ ഭാരത സർക്കസ് ചെയ്തു. പിന്നെ ഫീനിക്‌സ്, കാക്കിപ്പട, ഇന്ദ്രേട്ടന്റെ കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ. പിന്നെ സ്പ്രിങ് ചെയ്തു. പിന്നെ രാസ്ത എന്നുള്ള മൂവി.  അങ്ങനെ കുറച്ച് നല്ല അധികം പടങ്ങളുടെ ഭാകമാകാൻ സാധിച്ചു. പക്ഷേ താൾ എന്ന സിനിമ എന്റെ ലൈഫ് തന്നെ മാറ്റിമറിച്ചു കൊണ്ടിരിക്കയാണ്. അതാണ് സിനിമാ മേഖലയിൽ സജീവമാകാം എന്ന തീരുമാനത്തിലേക്ക്  എന്നെ എത്തിച്ചത്.

അടുത്ത് റിലീസായ താൾ എന്ന ചിത്രത്തിലെ ആരാധ്യയുടെ കഥാപാത്രം ഒരുപാട് പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയിരുന്നു. ആ കഥാപാത്രത്തെക്കുറിച്ചു പറയാമോ ?

താൾ ശരിക്കും എന്റെ കരിയർ മാറ്റിമറിച്ചു കൊണ്ടിരിക്കുന്ന സിനിമയാണ്. ഞാൻ വളരെ എക്‌സൈറ്റഡായിരുന്നു അതിൽ അഭിനയിക്കുമ്പോൾ. അതിലെ കഥാപാത്രത്തെകുറിച്ച് ഓരോത്തരും പറയുന്നത് ഇപ്പോഴും കേൾക്കാറുണ്ട്. എന്റെ കരിയറിലെ  ഏറ്റവും വലിയ വഴിത്തിരിവാണ് താളിൽ അഭിനയിച്ചത്. ഞാൻ ഫസ്റ്റ് സ്‌ക്രിപ്റ്റ് കേൾക്കുമ്പോൾ എനിക്ക് ഡയറക്ടർ സാഗറേട്ടൻ ഒരു മൂന്നു മണിക്കൂറിലധികം സമയമെടുത്താണ് ഈ ക്യാരക്ടറിനെകുറിച്ച് പറയുന്നത്. കഥ കേട്ടപ്പോൾതന്നെ എനിക്ക് ഒരുപാട് കാര്യങ്ങൾ ആ ക്യാരക്ടറിൽ ചെയ്യാൻ ഉണ്ടെന്ന് തോന്നി. സാധാരണ ഒരു ക്യാരക്ടർ അല്ല. കുറേ വേരിയേഷൻസ് നമുക്ക് വരുന്നുണ്ട്.  നമുക്ക് എത്രത്തോളം ഫലിപ്പിക്കാൻ പറ്റും എന്നറിയില്ലായിരുന്നു. ചെറുതായിട്ട് ഒന്ന് പാളിക്കഴിഞ്ഞാൽപോലും നല്ല ഓവറാറ്റിങ് ആണെന്നേ പറയൂ. സിനിമ കണ്ടവർക്കത് മനസ്സിലാവും. ദൈവം സഹായിച്ച് നല്ല രീതിയിൽ വന്നു. നല്ല രീതിയിലുള്ള അപ്രീസിയേഷൻ എനിക്ക് കിട്ടിക്കൊണ്ടിരിക്കുന്നു. ആ ഒരു എക്‌സൈറ്റ്‌മെന്റിലാണ ്ഇപ്പോൾ. കുറേ നാളത്തെ കഷ്ടപ്പാടിന്റെ ഫലമാണ് താൾ. അങ്ങനെയൊരു സിനിമ ചെയ്യാൻ പറ്റിയതിൽ് എനിക്ക് വളരെ സന്തോഷം. ആ മൂവി എനിക്ക് തന്ന ഡയറക്ടറിനോടാണെങ്കിലും പ്രൊഡ്യൂസറിനോടാണെങ്കിലും  ഞാൻ നന്ദി അറിയിക്കുന്നു.

 

അഭിനയിച്ചതിൽ ഏറ്റവും ഇഷ്ടം തോന്നിയ കഥാപാത്രം ?

അഭിനയിച്ചതിൽ ഏറ്റവും ഇഷ്ടം തോന്നിയ കഥാപാത്രം താളിലെ വിശ്വതന്നെയാണ്.  കാരണം എനിക്ക്  പെർഫോം ചെയ്യാനുള്ള സ്‌പേസ് ഉണ്ടായിരുന്നു . ഒരു നായികയ്ക്ക് പെർഫോം ചെയ്യാൻ അവസരം കിട്ടുന്നത് തന്നെ വളരെ വലിയ കാര്യമാണ്. ഈ സിനിമയിലെ  ഒരു 70% ഞാനുണ്ട്. അപ്പോ എനിക്ക് പെർഫോം ചെയ്യാനുളള  അവസരവും കൂടുതലായിരുന്നു. അതുകൊണ്ട് താൾ തന്നെയാണ് എന്റെ മനസ്സിൽ ഏറ്റവും ഇഷ്ടപ്പെട്ട മൂവി.

പ്രതീക്ഷയ്‌ക്കൊത്ത് അവസരങ്ങൾ ലഭിക്കാത്തതാണോ? അതോ സെലക്ട് ചെയ്തു ചെയ്യുന്നതാണോ ?

കിട്ടുന്ന അവസരങ്ങൾ  പരമാവധി ഞാൻ നല്ലപോലെ ചെയ്യാൻ ശ്രമിക്കുന്നുണ്ട്. ഇപ്പോൾ എന്റെ പ്രയോറിറ്റി എന്താണെന്ന് വെച്ചാൽ പ്രേക്ഷകരിലേക്ക് എന്നെ എത്തിക്കുക എന്നതാണ.് കുറെ നല്ല നല്ല സിനിമകളുടെ ഭാഗമാവാൻ സാധിക്കുന്നു. ഇനിയും കുറെ നല്ല നല്ല സിനിമകൾ വരട്ടെ എന്നും പ്രാർത്ഥിക്കുന്നു.

കരിയറിൽ ലഭിച്ച അവസരങ്ങൾ അവസാനനിമിഷത്തിൽ നഷ്ടപ്പെട്ട് പോയിട്ടുണ്ടോ?

അങ്ങനെ കുറച്ചു ദുരനുഭവങ്ങൾ എനിക്ക് ഉണ്ടായിട്ടുണ്ട്. ഏതു മൂവി എന്ന് എടുത്തു പറയുന്നില്ല. ലാസ്റ്റ് മിനിട്ടിൽ എനിക്ക് അഡ്വാൻസ് തന്നിട്ട് പോയ മൂവി ഉണ്ട്. അങ്ങനെ കുറച്ച് പ്രശ്‌നമുണ്ട.് സാരമില്ല, എല്ലാം നടീനടന്മാരും എന്നുമാത്രമല്ല എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകുന്ന കാര്യമാണ്. അതൊക്കെ നല്ല കാര്യമായിട്ടാണ് എനിക്ക് ഇപ്പോൾ തോന്നുക. ആദ്യത്തെ സമയങ്ങളിൽ എനിക്ക് വളരെയധികം വിഷമം തോന്നിയിരുന്നു. എന്നാ ഇപ്പോഴത് നന്നായി എന്ന് തോന്നാറുണ്ട്.

ഏറ്റവും കൂടുതൽ സപ്പോർട്ട് ആരുടെ ഭാഗത്തു നിന്നാണ് ?

എന്റെ കരിയറിൽ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്യുന്നത് എന്റെ ഫ്രണ്ട് അപ്പു ആണ.് അവനാണ് ഇന്ന് പത്തുപേർ എന്നെ അറിയുന്നതരത്തിൽ എത്തിച്ചത.് എന്നെ നന്നായിട്ട് അറിയാവുന്ന ആളാണ് അപ്പു. പിന്നെ എന്റെ ചേട്ടൻ. അവനെക്കൊണ്ട് പറ്റുന്ന രീതിയിൽ എന്നെ സപ്പോർട്ട് ചെയ്യുന്നുണ്ട്. ഇവർ രണ്ടുപേരും ആണ് എന്റെ ഹീറോസ.്

ഹോബീസ് എന്തൊക്കെയാണ്?

എന്റെ ഹോബീ... ഹോബീസ് എന്നു പറയാൻ ഒന്നുമില്ല. എനിക്ക് ഒരേ ഒരു ഹോബി ഉള്ളു. അത് കുക്കിങ്ങാണ്. എനിക്ക് ഭയങ്കര ഇഷ്ടാണ് വീട്ടുജോലികൾ ചെയ്യുന്നത്. എനിക്ക് ഫ്രീ ടൈം കിട്ടുമ്പോൾ കൂടുതൽ സമയം ഞാൻ അടുക്കളയിൽ ആയിരിക്കും. എനിക്ക് ഭയങ്കര ഇഷ്ടമാണ് ക്ലീനിങ്ങും കുക്കിംഗും. എല്ലാവരെയും സന്തോഷിപ്പിക്കുക, ഭക്ഷണം കൊടുത്ത് സന്തോഷിപ്പിക്കുക. അതിന് ഞാൻ കൂടുതൽ ശ്രമിക്കാറുണ്ട്. അതിൽ  എനിക്ക് കൂടുതൽ സന്തോഷം കിട്ടുന്നുണ്ട.് പിന്നെ എന്തെങ്കിലും വിഷമം വരുമ്പോൾ കൂടുതൽ കുക്കിങ് ചെയ്താണ് സന്തോഷിക്കുന്നത് അതാണെന്റെ ഹോബി.

യാത്രകൾ ഇഷ്ടമാണോ ? പോയിട്ടുള്ള സ്ഥലങ്ങളിൽ ഏറ്റവും ഇഷ്ടമുള്ളത് ?

യാത്രകൾ വളരെയധികം ഇഷ്ടമുള്ള ആളാണ് ഞാൻ. വലിയ സ്ഥലങ്ങളിലൊന്നും ഞാൻ ഇതുവരെ പോയിട്ടില്ല. തുറന്നു പറയുകയാണെങ്കിൽ ദുബായ് പോലും ഞാൻ ഇതുവരെ പോയിട്ടില്ല. എന്നാൽ എനിക്ക് ഒരുപാട് സ്ഥലങ്ങൾ പോകാൻ വളരെയധികം ആഗ്രഹമുണ്ട്. എന്റെ ബക്കറ്റ് ലിസ്റ്റിൽ ഒരുപാട് സ്ഥലങ്ങളുണ്ട്. ഇതുവരെ പോയിട്ടുളളതിൽ വെച്ച് ചെന്നൈ എനിക്ക് വളരെ പ്രിയപ്പെട്ട ഒരു സ്ഥലമാണ.് അവിടെ നിൽക്കുമ്പോൾ എനിക്ക് വല്ലാതൊരു പോസിറ്റീവ്  വൈബ് കിട്ടാറുണ്ട്.

പുതിയ പ്രോജക്റ്റിനെക്കുറിച്ചു പറയാമോ?

പുതിയ രണ്ടുമൂന്നു മൂവീസ് വന്നിട്ടുണ്ട.് മലയാളത്തിൽ നല്ലൊരു തുടക്കം ബിഗ് സ്റ്റാറിന്റെ കൂടെ അഭിനയിക്കാൻ ഞാൻ വെയിറ്റിംഗ് ആണ.് ജനുവരി പകുതിയൊക്കെ ആകുമ്പോൾ അണിയറ പ്രവർത്തകർ തന്നെ അത് പുറത്തു വിടും. അതിന്റെ ഒരു എക്‌സൈറ്റിലാണ് ഞാൻ ഉള്ളത്. അത് താള് കാരണമാണ് സംഭവിച്ചത്. ആ സിനിമയെക്കുറിച്ച് പറയാൻ പറ്റാത്തത് കൊണ്ടാണ് ഞാൻ പറയാത്തത.് അല്ലെങ്കിൽ ഞാൻ എല്ലാവരോടും പറഞ്ഞേനെ.

സിനിമയിൽ അഭിനയിക്കാൻ മനസ്സിൽ കൊതിച്ചിട്ടുള്ള കഥാപാത്രം ഏതാണ് ?

എനിക്ക് എല്ലാവരെപ്പോലെതന്നെ എല്ലാ രീതിയിലുള്ള ക്യാരക്‌ടേഴ്‌സും ചെയ്യാൻ ഭയങ്കര ഇഷ്ടാണ്. പക്ഷേ എനിക്ക് കുറെ ഇയേഴ്‌സ് ആയിട്ട് ഒരു പോലീസ് ക്യാരക്ടർ ചെയ്യണമെന്നുള്ള ഒരു ആഗ്രഹമുണ്ട.് അതുപോലെ നായികാ പ്രാധാന്യമുളള കഥാപാത്രങ്ങളും ചെയ്യണം. എല്ലാവരുടെയും മനസ്സിൽ നിൽക്കുന്നരീതിയിലുളള കഥാപാത്രങ്ങൾ ചെയ്യണം.

ഭാവിപരിപാടികൾ, കല്യാണം, ഫാമിലിയെക്കുറിച്ച് കൂടി പറയാമോ ?

ഭാവിപരിപാടി എന്നു പറയുന്നത് ധാരാളം സിനിമകൾ ചെയ്യുക, പ്രേക്ഷക മനസ്സിൽ ഇടംപിടിക്കുക എന്നുമാത്രം. വീട്ടിൽ അച്ഛൻ, അമ്മ, ചേട്ടൻ.

      പ്രതീഷ് ശേഖർ

 


LATEST VIDEOS

Top News