ഇന്ത്യൻ' രണ്ടാം ഭാഗത്തിനെ ചിത്രീകരണം തീർന്നതും കമൽഹാസൻ അടുത്ത് എച്.വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും, മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തിലുമാണ് അഭിനയിക്കാനിരിക്കുന്നത്. ഇതിൽ എച്.വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം അടുത്തുതന്നെ തുടങ്ങുമെന്നാണ് പറയപ്പെടുന്നത്. മണിരത്‌നം സംവിധാനം ചെയ്യുന്ന കമൽഹാസന്റെ 234 ചിത്രത്തിന്റെ ഷൂട്ടിങ്ങ് വരുന്ന മാർച്ച് മാസം തുടങ്ങും എന്നാണു റിപ്പോർട്ട്. ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഈയിടെ നടന്നുവല്ലോ? അതിൽ ചിത്രത്തിന്റെ സാങ്കേതിക പ്രവർത്തകർ ആരൊക്കെയാണെന്നുള്ള വിവരങ്ങൾ മാത്രമാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ കമൽഹാസനൊപ്പം ചിത്രത്തിൽ അണിനിരക്കാൻ പോകുന്ന താരങ്ങൾ കുറിച്ചുള്ള വിവരങ്ങൾ ഒന്നും നൽകിയിരുന്നില്ല.എന്നാൽ ഈ ചിത്രത്തിൽ കമൽഹാസനൊപ്പം നായകികളായി അഭിനയിക്കാൻ നയൻതാരയെയും, തൃഷയെയും ചിത്രത്തിന്റെ അണിയറപ്രവർത്തകർ തിരഞ്ഞെടുത്തിട്ടുണ്ട് എന്നുള്ള വിവരം മുൻപ് നാനയിൽ നൽകിയിരുന്നു. ഇപ്പോൾ ഈ ചിത്രത്തിൽ ഇവർക്കൊപ്പം അഭിരാമിയും അഭിനയിക്കാനിരിക്കുകയാണ് എന്നുള്ള വിവരം ലഭിച്ചിട്ടുണ്ട്. ഇതിന് മുൻപ് കമൽഹാസനൊപ്പം 'വിരുമാണ്ടി' എന്ന ചിത്രത്തിൽ അഭിരാമി അഭിനയിച്ചിട്ടുണ്ട്. അഭിരാമിയുടേതായി അവസാനമായി പുറത്തുവന്നിരിക്കുന്ന ചിത്രം ഇന്നലെ റിലീസായ മലയാള ചിത്രമായ 'ഗരുഡൻ' ആണ്. നയൻതാര, തൃഷ, അഭിരാമിയെ തുടർന്ന് കമൽഹാസന്റെ ചിത്രത്തിൽ അഭിനയിക്കാനുള്ള മറ്റുള്ള താരങ്ങളുടെ തിരഞ്ഞെടുപ്പ് നടന്നു വരികയാണ്. ഇത് പൂർത്തിയായതും ഇത് കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിരിക്കുമെന്നാണ് പറയപ്പെടുന്നത്.